കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ച കാലത്ത് പാലക്കാട്ടെ സാധാരണക്കാര്‍ക്ക് ആശ്രയമാകും വിധം വളര്‍ന്നുവന്ന സ്ഥാപനമാണ് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി. നഗരങ്ങളില്‍ മാത്രം കണ്ടുപരിചയിച്ച നൂതനമായ ബാങ്കിംഗ് സേവനങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അജിത് പാലാട്ട് എന്ന യുവ സംരംഭകന്‍ യുജിഎസിന് തുടക്കമിട്ടത്. സാമ്പത്തിക സേവനരംഗത്ത് തന്റെ വര്‍ഷങ്ങളുടെ അനുഭവസമ്പത്ത് കരുത്താക്കി തുടക്കമിട്ട സ്ഥാപനം ഇന്ന് കേരളവും കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഏതൊരാള്‍ക്കും അനുയോജ്യമായ നിക്ഷേപ-വായ്പാ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്ന യുജിഎസ് വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി, അഗ്രോ-ഫുഡ്, കോ-ഓപ്പറേറ്റീവ് മേഖല തുടങ്ങിയവയില്‍ കൂടി സാന്നിധ്യമാകുകയാണ്. യുജിഎസിന്റെ വളര്‍ച്ചയും അതിന്റെ കാരണങ്ങളും വ്യക്തമാക്കുകയാണ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് പാലാട്ട്
സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ തന്നെയാണ് പേരിലും പ്രതിഫലിക്കുന്നത്. ഗ്രാമീണ ജനതയുടെ അഭിലാഷങ്ങള്‍ നഗര സൗകര്യങ്ങളോടെ ലഭ്യമാക്കുകയാണ് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി. നഗരത്തിന്റേതായ ഇന്നൊവേഷന്‍, പ്രൊഫഷണലിസം, ആധുനിക സമ്പ്രദായം തുടങ്ങിയവയിലൂടെ ഗ്രാമീണ സമൂഹത്ത ശാക്തീകരിക്കുക എന്നതാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ സമസ്ത മേഖലയുടെയും പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് സ്ഥാപനത്തിന്റെ ദൗത്യം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗ്രാമീണ മേഖലയ്ക്ക് ഏറ്റവും നൂതനമായ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കിയാണ് ശ്രദ്ധ നേടുന്നത്. അതുകൊണ്ട് തന്നെയാണ് താരതമ്യേന പുതിയ സ്ഥാപനമായിട്ട് കൂടി സമൂഹത്തിന്റെ വിശ്വാസ്യതയാര്‍ജിച്ച് അതിവേഗം വളരാനായതെന്ന് സിഇഒ അജിത് പാലാട്ട് പറയുന്നു.
പുരോഗതി (Progress), കണക്ടിവിറ്റി (Connectivity), ഉള്‍പ്പെടുത്തല്‍ (Inclusivness) എന്നിവയുടെ പ്രതീകമാണ് ലോഗോ. വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള ഒരിടം കൂടിയാണ് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി എന്നതുകൊണ്ടു തന്നെ ലോഗോ അതിന്റെ പ്രതിഫലനം കൂടിയാണ്. നാഴികക്കല്ലുകള്‍കോവിഡ് കാലത്താണ് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ പിറവി. സമൂഹം ആവശ്യപ്പെടുന്ന കാലത്ത് ഇത്തരത്തില്‍ ധൈര്യപൂര്‍വമുള്ള നടപടിയിലൂടെ അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയതാണ് കമ്പനിയുടെ നാഴികക്കല്ലായി മാറിയത്. കമ്പനിയുടെ സാരഥിയായ അജിത് പാലാട്ടിന്റെ ബാങ്കിംഗ് മേഖലയിലുള്ള അനുഭവസമ്പത്തും പ്രൊഫഷണല്‍ നെറ്റ്വര്‍ക്കുമെല്ലാം സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്. ഉപഭോക്തൃ സേവനം എന്നതിന് പ്രാധാന്യം നല്‍കുന്ന സമീപനമാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യമായിരുന്നതും.
1. സ്ത്രീ ശാക്തീകരണം: സ്ഥാപനത്തിലെ ജീവനക്കാരില്‍ 85 ശതമാനം പേരും സ്ത്രീകളാണ്. എല്ലാ വിഭാഗം ആളുകളെയും കൂടെ ക്കൂട്ടുക എന്നതിന്റെ ഒരു ഉദാഹരണമാണിത്. എല്ലാവര്‍ക്കും കരിയര്‍ അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.
2. വിശ്വാസ്യത, സുരക്ഷിതത്വം: കമ്പനിയുടെ വായ്പകളില്‍ 80 ശതമാനവും സ്വര്‍ണപ്പണയ വായ്പകളാണ്. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്നതിന്റെ ഏറ്റവും വലിയ ഉറപ്പുകളിലൊന്ന് അത് നല്‍കുന്നു. നിക്ഷേപകര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന സുരക്ഷിതത്വമുള്ള നിക്ഷേപ സ്ഥാപനം എന്ന നിലയിലേക്ക് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റിയുടെ വളര്‍ച്ചയ്ക്ക് സഹായകമായതും ഈ വിശ്വാസ്യതയാണെന്ന് അജിത് പാലാട്ട് പറയുന്നു.
3. ഗ്രാമീണ-നഗര കൂട്ടായ്മ: ഗ്രാമീണ ജനതയെ നഗര സാമ്പത്തിക സമ്പ്രദായങ്ങളുമായി ബന്ധപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി നിര്‍വഹിക്കുന്നത്.
വിപുലീകരണവും വൈവിധ്യവല്‍ക്കരണവുമാണ് ഭാവി പദ്ധതികളുടെ കാതല്‍. 2024ല്‍ യുജിഎസ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് & റെസ്റ്റൊറന്റ്സ് എന്ന സ്ഥാപനത്തിലൂടെ ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടന്നിരുന്നു. ഷെഫ് പാലാട്ട്, പാലാട്ട് റെസിഡന്‍സ് എന്നിങ്ങനെ രണ്ട് സ്ഥാപനങ്ങള്‍ കമ്പനിക്ക് കീഴിലുണ്ട്. സഹകരണ മേഖലയില്‍ ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യവുമായി പിരമിഡ് അഗ്രോ മള്‍ട്ടിസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിനും തുടക്കമിട്ടുണ്ട്. കേരള, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള സ്ഥാപനത്തെ അതാത് സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോഴുള്ളത്. പാലാട്ട് ഡയറി എന്ന പേരില്‍ ഡയറി യൂണിറ്റ് തുടങ്ങാനുള്ള പദ്ധതിയിടുകയാണ് ഗ്രൂപ്പ്. അഗ്രോ-ഫുഡ് മേഖലയില്‍ സാന്നിധ്യമറിയിക്കുന്നതിനൊപ്പം സമൂഹത്തിന്റെ ശാക്തീകരണത്തിലൂടെ സുസ്ഥിര വളര്‍ച്ച നേടുക എന്ന ലക്ഷ്യവും ഇതിനുണ്ട്.
ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ നല്‍കാന്‍ യുജിഎസ്തയാറാവുന്നുണ്ട്. സേവിംഗ്സ് ബാങ്ക്, റിക്കറിംഗ് ഡെപ്പോസിറ്റ്, സ്ഥിര നിക്ഷേപം തുടങ്ങിയ നിക്ഷേപപദ്ധതികള്‍ക്കൊപ്പം വിവിധ വായ്പാ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്. സ്വര്‍ണപ്പണയ വായ്പ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, വസ്തു പണയ വായ്പ, സ്ഥിര നിക്ഷേപത്തിന്‍മേലുള്ള വായ്പ, ഗ്രൂപ്പ് ലോണുകള്‍ തുടങ്ങിയവയൊക്കെ അതില്‍പ്പെടുന്നു. വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും കമ്മ്യൂണിറ്റികള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുവെന്നതാണ് സ്ഥാപനത്തിന്റെ പ്രത്യേകത.
Read DhanamOnline in English
Subscribe to Dhanam Magazine