x.com/RailMinIndia
Industry

ജര്‍മനിയൊക്കെ എന്ത്! റെയില്‍വേ വികസനത്തില്‍ ഇന്ത്യക്ക് പിന്നില്‍ നില്‍ക്കും, 11 വര്‍ഷം കൊണ്ട് നിര്‍മിച്ചത് 34,000 കിലോമീറ്റര്‍ ട്രാക്ക്, ഇനിയൊരു രണ്ടുവര്‍ഷത്തിനകം നവീകരണം 500 സ്‌റ്റേഷനുകളില്‍

103 അമൃത് ഭാരത് സ്റ്റേഷനുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു, എട്ട് മാസത്തിനുള്ളില്‍ 100 സ്‌റ്റേഷനുകള്‍ കൂടി സജ്ജമാകും, 2027 ഓടെ 500 സ്‌റ്റേഷനുകള്‍ തുറക്കും

Dhanam News Desk

രാജ്യമെമ്പാടും റെയില്‍വേ വികസനം വേഗത്തിലാണെന്നും 2027 ആകുമ്പോഴേക്കും 500 സ്‌റ്റേഷനുകള്‍ നവീകരിക്കുന്ന ജോലി പൂര്‍ത്തിയാകുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

രാജസ്ഥാനിലൈ ബിക്കാനീറില്‍ 103 അമൃത് ഭാരത് സ്റ്റേഷനുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 11 വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയുടെ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന് പിന്നിലെ പ്രേരകശക്തിയായി നിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മന്ത്രി പ്രശംസിച്ചു. ഇക്കാലത്ത് 34,000 കിലോമീറ്ററിലധികം റെയില്‍ ട്രാക്കുകള്‍ നിര്‍മിച്ചു. ജര്‍മനി പോലുള്ള ഒരു വികസിത രാജ്യത്തെയും മറികടക്കുന്നതാണ് റെയില്‍വേയുടെ ഈ നേട്ടമെന്നും റെയില്‍വേ പരിഷ്‌കാരങ്ങളിലും പുതിയ സ്റ്റേഷനുകളുടെ നിര്‍മാണത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ മാറ്റത്തിന് തുടക്കം കുറിച്ചുവെന്നും അശ്വിന് വൈഷ്ണവ് പറഞ്ഞു.

നവീകരണം 1,062 സ്റ്റേഷനുകളില്‍

സ്വാതന്ത്യത്തിനു ശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി റെയില്‍വേയില്‍ ഇത്രയധികം ശ്രദ്ധ ചെലുത്തുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ ഒരേസമയം 1,062 സ്റ്റേഷനുകള്‍ക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു. അതിന്റെ തുടര്‍ച്ചയാണ് 103 അമൃത് ഭാരത് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം. എട്ട് മാസത്തിനുള്ളില്‍ 100 സ്‌റ്റേഷനുകള്‍ കൂടി ഉദ്ഘാടനത്തിന് തയാറാകുമെന്നും അശ്വിന് വൈഷ്ണവ് അറിയിച്ചു.

പഴയ ഐസിഎഫ് കോച്ചുകളെ എല്‍എച്ച്ബി കോച്ചുകളാക്കി മാറ്റുന്ന പ്രവൃത്തി ഇന്ത്യന്‍ റെയില്‍വേ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെ 42,000 പുതിയ എല്‍എച്ച്ബി കോച്ചുകള്‍ സൃഷ്ടിച്ചതായും അദ്ദേഹം പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT