image: @twitter.com/TheNameIsYash 
Industry

പെപ്സിയുടെ ബ്രാന്‍ഡ് അംബാസഡര്‍ ഇനി റോക്കിഭായ്

കഴിഞ്ഞ വര്‍ഷം കെജിഎഫ് ചാപ്റ്റര്‍ 2 എന്ന സിനിമ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്നു

Dhanam News Desk

ബിവറേജ് ബ്രാന്‍ഡായ പെപ്സിയുടെ ബ്രാന്‍ഡ് അംബാസഡറായി കന്നഡ നടന്‍ യഷിനെ തിരഞ്ഞെടുത്തു. അടുത്തിടെ ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കെജിഎഫ് ചാപ്റ്റര്‍ 2 കന്നട സിനിമയില്‍ അഭിനയിച്ച യഷ് ഇനി പെപ്‌സി ബ്രാന്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സല്‍മാന്‍ ഖാനൊപ്പം ചേരും. യഷിന് യുവാക്കള്‍ക്ക് മേല്‍ ശക്തമായ സ്വാധീനവും ചെലുത്താന്‍ കഴിയും.

അതിനാല്‍ യഷുമായി കൈകോര്‍ക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് പെപ്സികോ ഇന്ത്യ, പെപ്സി കോള വിഭാഗം ലീഡ് സൗമ്യ റാത്തോര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തന്റെ ആദ്യ വീഡിയോ പങ്കുവയ്ക്കാന്‍ യഷ് ട്വിറ്ററിലൂടെ പങ്കുവച്ചു.

കഴിഞ്ഞ വര്‍ഷം കെജിഎഫ് ചാപ്റ്റര്‍ 2 എന്ന സിനിമ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്നു. ഇത് ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായി ഉയര്‍ന്നതോടെ യഷിന്റെ ജനപ്രീതി വര്‍ധിച്ചു. കമ്പനി കൂടുതല്‍ ഇടങ്ങളിലേക്ക് വിപുലീകരിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഉപഭോക്തൃ ബന്ധം ആഴത്തിലാക്കുന്നതില്‍ യഷിന്റെ വരവ് നിര്‍ണായകമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT