Industry

ഇന്ത്യയുടെ കയറ്റുമതിയില്‍ നേരിയ ഇടിവ്

വ്യാപാരക്കമ്മി കഴിഞ്ഞവര്‍ഷത്തെ 10.63 ബില്യണ്‍ ഡോളറില്‍നിന്ന് 31.02 ബില്യണ്‍ ഡോളറായി ഉയര്‍ന്നു

Dhanam News Desk

മാസങ്ങളായി തുടര്‍ന്നുവന്ന കുതിപ്പിനൊടുവില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ (Export Declined) നേരിയ ഇടിവ്. ജുലൈ മാസത്തിനിലെ കയറ്റുമതി 0.76 ശതമാനം ഇടിഞ്ഞ് 35.24 ബില്യണ്‍ ഡോളറിലെത്തി. അതേസമയം വ്യാപാരക്കമ്മി 31.02 ബില്യണ്‍ ഡോളറായി വര്‍ധിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2021 ജൂലൈയില്‍ 10.63 ബില്യണ്‍ ഡോളറായിരുന്നു വ്യാപാരക്കമ്മി.

ജൂലൈയിലെ ഇറക്കുമതി കഴിഞ്ഞമാസം 66.26 ബില്യണ്‍ ഡോളറായാണ് ഉയര്‍ന്നത്. 2021 ജുലൈയില്‍ 46.15 ബില്യണ്‍ ഡോളറായിരുന്നു ഇന്ത്യയുടെ ഇറക്കുമതി. അതായത് ഇറക്കുമതിയിലുണ്ടായത് 43 ശതമാനത്തിന്റെ വര്‍ധന.

'നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ നാല് മാസങ്ങളില്‍ 156.41 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 470 ബില്യണ്‍ ഡോളറെന്ന ലക്ഷ്യം സുഗമമായി കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്'' വാണിജ്യ സെക്രട്ടറി ബി വി ആര്‍ സുബ്രഹ്‌മണ്യം പറഞ്ഞു.

അതേസമയം, കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം മുമ്പ് 4.2 ബില്യണ്‍ ഡോളറായിരുന്ന സ്വര്‍ണ ഇറക്കുമതി ജൂലൈയില്‍ പകുതിയായി കുറഞ്ഞ് 2.37 ബില്യണ്‍ ഡോളറായി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT