അദാനി എന്റർപ്രൈസസിന്റെ (AEL) ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററുമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് (AAHL) 9,825 കോടി രൂപ (ഏകദേശം 1 ബില്യൺ യു.എസ്. ഡോളർ) ഇക്വിറ്റി മൂലധനം സമാഹരിച്ചു. ടെമാസെക് (Temasek), ആൽഫ വെയ്‌വ് ഗ്ലോബൽ (Alpha Wave Global), പ്രേംജി ഇൻവെസ്റ്റ് (Premji Invest) എന്നീ ആഗോള-ആഭ്യന്തര നിക്ഷേപകരുടെ കൺസോർഷ്യത്തിൽ നിന്നും ബ്ലാക്ക്റോക്ക് (BlackRock) നിയന്ത്രിക്കുന്ന ഫണ്ടുകളില്‍ നിന്നുമാണ് ഈ തുക കണ്ടെത്തിയത്.
മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന ഈ പങ്കാളിത്തത്തിലൂടെ നിക്ഷേപകർക്ക് എ.എ.എച്ച്.എല്ലിൽ ആകെ 5.54% ഓഹരി വിഹിതം ലഭിക്കും. ഇതിന്റെ അവസാന ഘട്ടം 2027 ജൂലൈയോടെ പൂർത്തിയാകും. ഈ കരാറിലൂടെ കമ്പനിയുടെ പ്രീ-മണി ഇക്വിറ്റി മൂല്യം ഏകദേശം 18 ബില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. 2026 ജൂലൈയിൽ അദാനി എന്റർപ്രൈസസ് നടത്തിയ 15,000 കോടി രൂപയുടെ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റിന് (QIP) തൊട്ടുപിന്നാലെയാണ്യ ഈ നിക്ഷേപ നേട്ടം കൈവരിച്ചത്.
സമാഹരിച്ച തുക താഴെ പറയുന്ന മൂന്ന് പ്രധാന മേഖലകളിലായി വിനിയോഗിക്കും:
എയർപോർട്ട് ഇൻഫ്രാസ്ട്രക്ചറുകളുടെ വികസനവും ആധുനികവൽക്കരണവും.
ഒന്നാം ഘട്ടത്തിൽ 22 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സംയോജിത 'അദാനി എയർപോർട്ട് സിറ്റി' (Adani Airport City) ഇക്കോസിസ്റ്റം നിർമ്മിക്കൽ.
ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ഉൾപ്പെടെയുള്ള നോൺ-എയറോനോട്ടിക്കൽ സേവനങ്ങളും യാത്രക്കാരുമായി ബന്ധപ്പെട്ട ബിസിനസുകളും വിപുലീകരിക്കൽ.
ഈ നിക്ഷേപങ്ങളിലൂടെ പ്രതിവർഷം ഏകദേശം 200 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കാനും യാത്രക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്താനും കമ്പനിക്ക് സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine