Stock Image 
Industry

1500 കോടി രൂപ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്

1000 കോടി രൂപ കമ്പനി മാര്‍ച്ചില്‍ തിരിച്ചടയ്ക്കും

Dhanam News Desk

അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ 1500 കോടി രൂപ വായ്പ തിരിച്ചടച്ചതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കൊമേഷ്യല്‍ പേപ്പറുകളില്‍ നിന്നുള്ള വായ്പകളില്‍ അദാനി ഗ്രൂപ്പ് എസ്ബിഐ മ്യൂച്വല്‍ ഫണ്ടിലേക്ക് 1000 കോടി രൂപയും ആദിത്യ ബിര്‍ള സണ്‍ ലൈഫ് മ്യൂച്വല്‍ ഫണ്ടിലേക്ക് 500 കോടി രൂപയുമാണ് തിരിച്ചടച്ചത്.

നിലവിലുള്ള ക്യാഷ് ബാലന്‍സില്‍ നിന്നും ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ലഭിക്കുന്ന തുകയില്‍ നിന്നുമാണ് ഇതെല്ലാം നല്‍കിയതെന്ന് കമ്പനി വക്താവ് അറിയിച്ചു. കൊമേഷ്യല്‍ പേപ്പറുകളില്‍ നിന്നുള്ള ഇത്തരം വായ്പയില്‍ 1000 കോടി രൂപ കമ്പനി മാര്‍ച്ചില്‍ തിരിച്ചടയ്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT