Industry

3 വര്‍ഷം, 33 ഏറ്റെടുക്കല്‍, മുടക്കുമുതല്‍ 80,000 കോടി, ഇത് അദാനി സാമ്രാജ്യ വികസനത്തിന്റെ കഥ

വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കു നീങ്ങുന്ന ബിസിനസ് ചരിത്രത്തിനിടയില്‍ അദാനി ഗ്രൂപ്പ് നേടിയത് അത്ഭുതാവഹമായ കാര്യങ്ങളാണ്

Dhanam News Desk

ഇന്ത്യന്‍ വ്യവസായ ലോകത്തെ അതിഭീമ വളര്‍ച്ചയുടെ കഥയാണ് ഗൗതം അദാനിക്കും അദാനി ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കുമുള്ളത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കഥയില്‍ നിന്ന് അതിന്റെ വ്യാപ്തിയും വളര്‍ച്ചയും എത്രത്തോളമെന്ന് ബോധ്യമാകും. ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ക്കും യു.എസിലെ അന്വേഷണങ്ങള്‍ക്കുമെല്ലാമിടയില്‍, വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്കു നീങ്ങുന്ന ബിസിനസ് ചരിത്രത്തിനിടയില്‍ അദാനി ഗ്രൂപ്പ് നേടിയത് അത്ഭുതാവഹമായ കാര്യങ്ങളാണ്.

2023 ജനുവരി മുതല്‍ ഏകദേശം 80,000 കോടി രൂപയുടെ പ്രമുഖമായ ഏറ്റെടുക്കലുകളാണ് അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ് & സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, മറ്റ് അദാനി ഗ്രൂപ്പ് കമ്പനികള്‍ എന്നിവ നടത്തിയിട്ടുള്ളത്. വിവാദങ്ങള്‍ക്കിടയിലും വിശ്വാസം ആര്‍ജിക്കാന്‍ ഗൗതം അദാനിയെ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ പ്രധാനം ഭരണസംവിധാനവുമായി അദാനിക്കുള്ള അടുത്ത ബന്ധം തന്നെ.

ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയിലെ നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡ് എക്സ്പോര്‍ട്ട് ടെര്‍മിനല്‍ (NQXT) ഏകദേശം 21,700 കോടി മുടക്കില്‍ അദാനി പോര്‍ട്ട്സ് ഏറ്റെടുത്തത് ഒരു ശ്രദ്ധേയമായ കരാറായിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയുടെ മൂലധന ചെലവു വരുന്ന പദ്ധതികള്‍ക്കാണ് അദാനി ഗ്രൂപ്പ് രൂപം നല്‍കിയിട്ടുള്ളത്.

2023 ജനുവരി മുതലുള്ള ഏറ്റെടുക്കല്‍ പട്ടിക

തുറമുഖങ്ങളും ലോജിസ്റ്റിക്സും

കാരയ്ക്കല്‍ തുറമുഖം - 1,485 കോടി (ഏപ്രില്‍ 2023)

ഗോപാല്‍പൂര്‍ തുറമുഖം - 3,080 കോടി (മാര്‍ച്ച് 2024)

ആസ്‌ട്രോ ഓഫ്ഷോര്‍ - 1,550 കോടി (ഓഗസ്റ്റ് 2024)

ഡാര്‍ എസ് സലാം തുറമുഖം (ടാന്‍സാനിയ) - 330 കോടി (മെയ് 2024)

നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡ് എക്സ്പോര്‍ട്ട് ടെര്‍മിനല്‍ (NQXT), ഓസ്ട്രേലിയ - 21,700 കോടി (ഏപ്രില്‍ 2025)

സിമന്റ് മേഖല

സംഘി ഇന്‍ഡസ്ട്രീസ് (ഓഹരി നിയന്ത്രിക്കല്‍) - 5,000 കോടി (ഓഗസ്റ്റ് 2023)

ഏഷ്യന്‍ കോണ്‍ക്രീറ്റ്‌സ് & സിമന്റ്‌സ് (ACC യൂണിറ്റ്) -775 കോടി (ജനുവരി 2024)

മൈ ഹോം ഗ്രൂപ്പിന്റെ തൂത്തുക്കുടി ഗ്രൈന്‍ഡിംഗ് യൂണിറ്റ് - 413.75 കോടി (ഏപ്രില്‍ 2024)

പെന്ന സിമന്റ് ഇന്‍ഡസ്ട്രീസ് - 10,422 കോടി (ജൂണ്‍ 2024)

ഓറിയന്റ് സിമന്റ് - 8,100 കോടി (ഒക്ടോബര്‍ 2024)

ഐടിഡി സിമന്റേഷന്‍ (ഭൂരിപക്ഷ നിയന്ത്രണം) - 5,757 കോടി (ഏപ്രില്‍ 2025)

വൈദ്യുതി മേഖല

ലാന്‍കോ അമര്‍കാന്തക് - 4,101 കോടി

വിദര്‍ഭ ഇന്‍ഡസ്ട്രീസ് - 4,000 കോടി

കോസ്റ്റല്‍ എനര്‍ജന്‍ പ്രൈവറ്റ് ലിമിറ്റഡ് - 3,335 കോടി

മറ്റ് വിഭാഗങ്ങള്‍

ഡാറ്റാ സെന്ററുകള്‍, വൈദ്യുതി പ്രസാരണം, റോഡുകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ എന്നിവയും മൊത്തത്തിലുള്ള ഏറ്റെടുക്കലിന്റെ ഭാഗമാണ്.

ജയ്പി ഗ്രൂപ്പിനായുള്ള 13,500 കോടി ബിഡ് പോലുള്ള ഇടപാടുകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു, ഈ കരാറിന് അന്തിമ രൂപമായിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT