representational image  
Industry

സമയ നിഷ്ഠയിൽ ഒന്നാമതായി എയർ ഇന്ത്യ, ഇത് എങ്ങനെ സാധിച്ചു ?

ഇൻഡിഗോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു, തുടർച്ചയായ മൂന്നാം മാസമാണ് എയർ ഇന്ത്യ മുന്നിട്ട് നിൽക്കുന്നത്

Dhanam News Desk

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ് ഏറ്റെടുത്തതോടെ സമയ നിഷ്ഠയിൽ ഇൻഡിഗോ യെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്താൻ സാധിച്ചു. തുടർച്ചയായ മൂന്നാം മാസമാണ് ഈ നേട്ടം കൈവരിക്കുന്നത്. കൃത്യ സമയത്ത് സർവീസുകൾ നടത്തുക എന്നത് എയർ ഇന്ത്യ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള ആദ്യ ലക്ഷ്യമായി ടാറ്റ ഗ്രൂപ് തീരുമാനിച്ച് പ്രവർത്തിച്ചത് ഫലവത്തായി.

സെപ്റ്റംബറിൽ 87.1 ശതമാനം സർവീസുകളും കൃത്യത പാലിച്ച സ്ഥാനത്ത് ഇൻഡിഗോ 84.1 % സർവീസുകളിലാണ് കൃത്യത പാലിച്ചത്. ടാറ്റ ഗ്രൂപ്.

ഇത് എങ്ങനെ സാധ്യമായി?

1. ഐ ടി സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ കൂടുതൽ തുക ടാറ്റ ഗ്രൂപ് ചെലവഴിച്ചു.

2. ഇതിലൂടെ വിമാനങ്ങളുടെ പ്രവചനാത്മക പരിപാലനം (predictive maintenance) സാധ്യമായി.

3. കാബിൻ ജീവനക്കാരുടെ (cabin crew) സേവന നിലവാരം മെച്ചപ്പെടുത്തി.

മത്സരം കടുത്തതോടെ ഇൻഡിഗോയും കാബിൻ ജീവനക്കാരുടെ സേവന നിലവാരം മെച്ചപ്പെടുത്തുകയാണ്. അവസാനത്തെ യാത്രക്കാരൻ വിമാനത്തിൽ പ്രവേശിച്ചാൽ 60 നിമിഷങ്ങൾക്ക് അകം കാബിൻ വാതിൽ അടയും.

വിമാനം പുറപ്പെടാൻ നിശ്‌ചയിച്ച സമയത്തിന് 15 മിനിറ്റുകൾക്ക് മുൻപ് എല്ലാ വാതിലുകളും അടയ്ക്കും. പൈലറ്റ് മാർ വിമാനം പുറപ്പെടാൻ 75 മിനിട്ടുകൾക്ക് മുൻപേ വിമാനത്താവളത്തിൽ എത്തണം. യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വിമാനത്തിൽ പ്രവേശിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT