Industry

എയര്‍ ഇന്ത്യ 3 റൂട്ടില്‍ ബുക്കിംഗ് തുടങ്ങി; ഗള്‍ഫിലേക്കും ഉടന്‍

Dhanam News Desk

എയര്‍ ഇന്ത്യ ലണ്ടന്‍, അമേരിക്ക, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. ഇത് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ ഉടന്‍ വ്യാപിപ്പിച്ചേക്കും എന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറഞ്ഞു. ഉപയോഗിക്കാവുന്ന സീറ്റുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിങ്.

വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ കൊണ്ടുവരാന്‍ പോകുന്ന വിമാനങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ യാത്രക്കാരെ കൊണ്ടുപോവുക. വിവിധരാജ്യങ്ങളില്‍ ജോലിയുണ്ടായിരുന്നവര്‍ അവധിക്കായി നാട്ടിലെത്തുകയും അവര്‍ക്ക് തിരികെ പോകാന്‍ സാധിക്കാതെ വരികയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്കായി എയര്‍ ഇന്ത്യ സാഹചര്യം ഒരുക്കണമെന്ന് വിവിധ മലയാളി സംഘടനകള്‍ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു.

ഒസിഐ കാര്‍ഡുള്ള ഇന്ത്യക്കാര്‍, ആറുമാസത്തിലധികം വിസയുള്ളവര്‍, ഇന്ത്യയില്‍ കുടുങ്ങിപ്പോയിരിക്കുന്ന വിദേശികള്‍ ഇവര്‍ക്കാണ് ബുക്കിങ്ങിന് അവസരം ഉണ്ടായിരിക്കുക. എന്നാല്‍ പോകുന്ന ആള്‍ക്കാരെ സ്വീകരിക്കാന്‍ അതാത് രാജ്യക്കാര്‍ തയ്യാറായിരിക്കണം എന്ന നിബന്ധനയുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT