എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സിന് കൈമാറുന്നതിനെതിരായ ബിജെപി നേതാവിന്റെ ഹര്‍ജി തള്ളി. വില്‍പ്പനയ്ക്ക് എതിരെ സുബ്രഹ്‌മണ്യം സ്വാമി ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇന്ന് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. എയര്‍ ഇന്ത്യ ഓഹരി വില്‍പ്പന നിയമവിരുദ്ധവും അഴിമതിയും ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധവുമെന്നായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ വാദം.=
ഡിഎന്‍ പാട്ടീല്‍, ജ്യോതി സിംഗ് തുടങ്ങിയവരുടെ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ ഡിവിഷന്‍ ബെഞ്ച് ജനുവരി നാലിന് കേസില്‍ വാദം കേട്ടിരുന്നു.എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ജനുവരി നാലിന് കേസില്‍ വാദം കേട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിധി.
ഇടപാടില്‍ വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ വാദം. സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്വീറ്റുണ്ട്. ഓഹരി വിറ്റഴിക്കലിനെ പൂര്‍ണമായും എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ എയര്‍ ഇന്ത്യ - ടാറ്റ ഡീലില്‍ അപാകതകളുണ്ടെന്നുമായിരുന്നു സുബ്രഹ്‌മണ്യം സ്വാമിയുടെ വാദം. എന്നാല്‍ 2017 ലാണ് എയര്‍ ഇന്ത്യ വില്‍ക്കാന്‍ തീരുമാനിച്ചതെന്നും കനത്ത നഷ്ടം നേരിട്ടത് കൊണ്ടാണിതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ എട്ടിനാണ് ടാറ്റയുടെ ടെണ്ടര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്. ഒക്ടോബര്‍ 11ന് ടെന്‍ഡര്‍ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി. ഓരോ ദിവസവും 20 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം. കഴിയുന്നതും വേഗം എയര്‍ ഇന്ത്യയെ വിവില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍.
ഡിസംബര്‍ അവസാനത്തോടെ എയര്‍ ഇന്ത്യ (അശൃ കിറശമ) കൈമാറ്റം നടക്കുമെന്നായിരുന്നു കരുതിയതെങ്കിലും ഇതുണ്ടായില്ല. ചുവപ്പുനാട വിലങ്ങുതടിയാവുന്നതിന് പുറമെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തെ ബിജെപി നേതാവ് തന്നെ കോടതിയില്‍ എതിര്‍ക്കുന്നതും ഈ കൈമാറ്റം വൈകിപ്പിക്കും. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കീഴിലെ കമ്പനിക്ക് കൈമാറുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine