Industry

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്, ഇനി ചെലവേറും

വിവിധ പ്ലാനുകള്‍ക്ക് 50 രൂപ മുതല്‍ 500 രൂപവരെയാണ് വര്‍ധിക്കുക

Dhanam News Desk

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് നിരക്കുകള്‍ പുതുക്കുന്നു. പുതുക്കിയ നിരക്കുകള്‍ ഉടന്‍ നിലവില്‍ വരും.നിരക്കുകള്‍ മാറുന്ന തിയതി പിന്നീട് അറിയിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി.

50 ശതമാനത്തോളം ആണ് പ്രൈം മെമ്പര്‍ഷിപ്പ് നിരക്ക് ഉയരുന്നത്. മൂന്ന് കാറ്റഗറിയിലും നിരക്കില്‍ വ്യത്യാസം വരും. നിലവില്‍ 999 രൂപയായിരുന്ന ഒരുവര്‍ഷത്തെ പ്ലാനിന് 1,499 രൂപ ആയി ഉയര്‍ത്തും. നാലുമാസത്തെ 329 രൂപയുടെ പ്ലാനിന് 459 രൂപയും ഒരു മാസത്തേതിന് 179 രൂപയും ആകും. വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ഓഫര്‍ ആമസോണ്‍ തുടരും.

2016ല്‍ ആമസോണ്‍ പ്രൈം സേവനം രാജ്യത്ത് അവതരിപ്പിക്കുമ്പോള്‍ ഒരു വര്‍ഷത്തേക്ക് 499 രൂപയായിരുന്നു നിരക്ക്. 2017 ഒക്ടോബറിലാണ് നിരക്ക് നിലവിലുള്ള രീതിയില്‍ ഉയര്‍ത്തിയത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി കാലാനുസൃതമായി സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്ന് ആമസോണ്‍ അറിയിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT