Industry

50 ശതമാനം ക്യാഷ് ബാക്ക്; കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

18 മുതല്‍ 25 വയസ്സു വരെ പ്രായക്കാര്‍ക്ക് പ്രത്യേക ഓഫര്‍. അതും 30 ദിവസത്തെ സൗജന്യ ഉപയോഗത്തിനുശേഷം. വിശദമായി അറിയാം.

Dhanam News Desk

ഉപഭോക്താക്കള്‍ക്ക് വീണ്ടും മികച്ച ഓഫറുകളുമായി ആമസോണ്‍ പ്രൈം. 18 നും 25 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 50 ശതമാനം ക്യാഷ്ബാക്ക് ഓഫറാണുള്ളത്. ഈ 'യുവ' ഓഫര്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ വാര്‍ഷിക പ്ലാനിലും മൂന്ന് മാസത്തേക്കുള്ള പ്ലാനിലും ഇപ്പോള്‍ 50 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ആമസോണ്‍ പ്രൈമിന്റെ 999 രൂപ സബ്സ്‌ക്രിപ്ഷന്‍ പ്ലാനില്‍ ഇതോടെ 500 രൂപയാണ് ഇത്തരത്തില്‍ ക്യാഷ്ബാക്ക് ലഭിക്കുക. 3 മാസത്തെ പ്ലാനിന് നിലവില്‍ 329 രൂപയാണ് വില, ഈ ഓഫര്‍ പ്രകാരം ആ പ്ലാനില്‍ 165 രൂപ ക്യാഷ്ബാക്ക് ലഭിക്കും. പ്രായം തെളിയിക്കുന്ന രേഖകള്‍ പ്രൈം സബ്‌സ്‌ക്രിപ്ഷനായി സമര്‍പ്പിക്കണമെന്നതാണ് ഈ പ്ലാനുകള്‍ ലഭ്യമാക്കാന്‍ ചെയ്യേണ്ടി വരുക.

50 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന്, ആദ്യം സബ്‌സ്‌ക്രിപ്ഷന്റെ മുഴുവന്‍ തുകയും നല്‍കേണ്ടതുണ്ട്. പ്രായ പരിശോധന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ 24 മണിക്കൂറിനുള്ളില്‍ ഒരു എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ ലഭിക്കും. പ്രായം വിജയകരമായി പരിശോധിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആമസോണ്‍ പേ അക്കൗണ്ടിലേക്ക് 50 ശതമാനം തുക ക്രെഡിറ്റ് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഒന്നിലധികം തവണ ഈ സൗകര്യം ഉപയോഗിക്കാം. ആമസോണിന്റെ ഓദ്യോഗിക വെബ് സൈറ്റ് പറയുന്നത് അനുസരിച്ച് നിങ്ങള്‍ക്ക് 25 വയസ്സ് തികയുന്നത് വരെ അംഗത്വം പുതുക്കാന്‍ കഴിയും. ഒരിക്കല്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ നല്‍കിയവര്‍ പിന്നീട് നല്‍കേണ്ടി വരില്ല. മാത്രമല്ല 30 ദിവസത്തെ സൗജന്യ ട്രയല്‍ ഓഫര്‍ ഉപയോഗിക്കാം, തുടര്‍ന്ന് ആമസോണ്‍ പ്രൈം വീഡിയോ സബ്‌സ്‌ക്രിപ്ഷന്‍ വാങ്ങുമ്പോള്‍ 50 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ഈ അംഗത്വത്തോടെ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് സൗജന്യവും വേഗത്തിലുള്ളതുമായ ഡെലിവറി അടക്കമുള്ള നേട്ടങ്ങളും പ്രൈം മെമ്പര്‍ഷിപ്പില്‍ ലഭിക്കും. ഒപ്പം ആമസോണില്‍ ലഭ്യമായ ചില എക്‌സ്‌ക്ലൂസീവ് ഡീലുകളും ലഭ്യമാവും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT