CANVA
Industry

14,000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും, ശതകോടികള്‍ ലാഭിക്കാന്‍ ആമസോണിന്റെ പദ്ധതി, 2025ല്‍ നിയമനം ചുരുങ്ങും

ചെലവു ചുരുക്കലിന്റെ പേരിലുള്ള നീക്കത്തില്‍ വ്യാപക വിമര്‍ശനം

Dhanam News Desk

ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഈ വര്‍ഷം ആയിരത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നു. ചെലുവുചുരുക്കുന്നതിന്റെ ഭാഗമായി 2025ല്‍ മൊത്തം 14,000ത്തോളം പേരുടെ ജോലിയാണ് തെറിക്കുക. അതായത് മൊത്തം ജീവനക്കാരില്‍ 13 ശതമാനത്തിനും ജോലി ഇല്ലാതാകും.

എ.ഐയുമായി ബന്ധപ്പെട്ട വെല്ലുവിളികളും ലാഭം ഉയര്‍ത്തലും ലക്ഷ്യമിട്ട് ടെക്, റീറ്റെയ്ല്‍ കമ്പനികള്‍ ധാരാളം തൊഴിലവസരങ്ങളാണ് ഈ വര്‍ഷം വെട്ടിക്കുറച്ചത്. തൊഴില്‍ വെട്ടിക്കുറയ്ക്കുന്നത് വഴി ഈ വര്‍ഷം 210 മുതല്‍ 360 കോടി ഡോളറാണ് ആമസോണ്‍ ലാഭിക്കുന്നതെന്നാണ് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗോള തലത്തിലുള്ള എല്ലാ ജീവനക്കാരെയും ബാധിക്കുന്നതാണ് പിരിച്ചുവിടല്‍. മൊത്തം ജീവനക്കാരുടെ എണ്ണം പിരിച്ചുവിടലിനു ശേഷം 1,05,770ല്‍ നിന്ന് 91,936 ആയി കുറയും.

കാര്യക്ഷമത ഉയര്‍ത്താന്‍

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുന്നതിനും കാര്യക്ഷമത ഉയര്‍ത്തുന്നതിനുമാണ് പിരിച്ചുവിടലെന്നാണ് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജെസി പ്രഖ്യാപിച്ചത്. ജീവനക്കാരെ കുറയ്ക്കുന്നതിനൊപ്പം ശമ്പള ഘടന പുന:പരിശോധിക്കുകയും ഉന്നത പദവികളിലേക്കുള്ള നിയമനം കുറയ്ക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡ് 19ന്റെ കാലത്ത് കമ്പനി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ധാരാളം പുതിയ ജീവനക്കാരെ നിയമിച്ചിരുന്നു. 2009ല്‍ 7,98,000 ജീവനക്കാരെയാണ് നിയമിച്ചത്. 2021 ആയപ്പോള്‍ ജീവനക്കാരെടെ എണ്ണം 1.6 മില്യണ്‍ ആയി. പിന്നീട് ജീവനക്കാരുടെ എണ്ണം കുറച്ചു തുടങ്ങി. 2022നും 2023നും ഇടയ്ക്ക് 27,000 പേരെയാണ് പിരിച്ചു വിട്ടത്. ഈ വര്‍ഷത്തെ തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.

'എല്ലാം നാടകം'

അതേസമയം ആമസോണിന്റെ നീക്കത്തെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. കംപ്ലീറ്റ്‌ സര്‍ക്കിള്‍ സി.ഐ.ഒ ഗുര്‍മീത് കോര്‍പ്പറേറ്റ് നടപ്പു രീതികളെ പരിഹസിച്ച് എക്‌സില്‍ കുറിച്ചിട്ടുണ്ട്. ജീവനക്കാരെ കുടുംബം എന്ന് വിളിക്കുന്നു, എച്ച് ആര്‍ ഹെഡിനെ പീപ്പിള്‍ എക്‌സ്പീരിയന്‍സ് ഹെഡ് എന്നും ചീഫ് പീപ്പിള്‍ ഓഫീസര്‍ എന്നുമൊക്കെ വിളിക്കുന്നു. എല്ലാം വെറും നാടകമെന്നാണ് അദ്ദേഹം രോഷം കൊള്ളുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT