ഐ.ടി വികസന പദ്ധതിയ്ക്കായി കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. ഐ.ടി കമ്പനികളായ ആക്‌സെഞ്ചറിനും ഇന്‍ഫോസിസിനും 99 പൈസ ടോക്കണ്‍ തുകയ്ക്ക് ഭൂമി നല്‍കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് സര്‍ക്കാരെന്ന് സിഎന്‍ബിസി-ടിവി 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്ത് വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി ആക്‌സെഞ്ചറും ഇന്‍ഫോസിസും ചേര്‍ന്ന് ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ടാം നിര നഗരങ്ങളിലുടനീളം സാങ്കേതികവിദ്യാധിഷ്ഠിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള LIFT (ലൊക്കേഷന്‍ ഫോര്‍ ഐടി ഫ്രെയിംവര്‍ക്ക് ആന്‍ഡ് ടെക്‌നോളജി) നയം 4.0 പ്രകാരമാണ് ഇരു കമ്പനികള്‍ക്കും സഹായങ്ങള്‍ നല്‍കുന്നത്.
നേരത്തെ ടിസിഎസിനും കോഗ്നിസെന്റിനും ഇത്തരത്തില്‍ ആന്ധ്രാ സര്‍ക്കാര്‍ ഭൂമി അനുവദിച്ചിരുന്നു.
അഡിബട്ലയില്‍ പുതിയ സൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതികള്‍ ടിസിഎസ് പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരു സാങ്കേതികവിദ്യ, വിതരണ കേന്ദ്രത്തിനായാണ് കോഗ്നിസെന്‌റിന് വിശാഖപട്ടണത്ത് ഭൂമി അനുവദിച്ചത്.
ദക്ഷിണേന്ത്യയിലെ ഒരു പ്രധാന ഐടി നിക്ഷേപ കേന്ദ്രമായി മാറുന്നതിന്റെ ഭാഗമായാണ് ആന്ധ്രാസര്‍ക്കാരിന്റെ നീക്കം. ആഗോളതലത്തില്‍ മുന്‍നിരയിലുള്ള കമ്പനികളെ ആകര്‍ഷിക്കുന്നതിനായുള്ള പദ്ധതികളും ആവ്ഷികരിക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine