Industry

കേരളത്തിലെ ആദ്യ അപ്പോളോ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി അങ്കമാലിയില്‍

Dhanam News Desk

ഇതാദ്യമായി അപ്പോളോയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കേരളത്തില്‍ വരുന്നു. അഡ്‌ലസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അങ്കമാലിയിലാണ് 250 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി അപ്പോളോ ഹോസ്പിറ്റല്‍സ് എന്റര്‍പ്രൈസസ് ലിമിറ്റഡ് സ്ഥാപിക്കാനൊരുങ്ങുന്നത്.

അപ്പോളോ അഡ്‌ലസ് ഹോസ്പിറ്റല്‍ എന്ന പേരില്‍ വരുന്ന ആശുപത്രി അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിനോട് ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുക. അപ്പോളോയ്ക്ക് അഡ്‌ലക്‌സുമായി ഓപ്പറേഷന്‍സ് & മാനേജ്‌മെന്റ് കരാറായിരിക്കും ഉണ്ടാകുക.

ആദ്യഘട്ടം 4-6 മാസം കൊണ്ട് ആരംഭിക്കും. ടെറിഷ്യറി കെയര്‍ സേവനമായിരിക്കും ആദ്യം ലഭ്യമാക്കുക. പിന്നീട് അടുത്ത ഘട്ടത്തില്‍ അത്യാധുനിക സൗകര്യങ്ങളടങ്ങിയ കാന്‍സര്‍ ചികില്‍സാവിഭാഗം തുടങ്ങുകയും ചെയ്യും. ഓണ്‍കോളജി രംഗത്ത് ലോകത്ത് തന്നെ ഏറ്റവും മികച്ച ചികില്‍സ നല്‍കുന്ന സ്ഥാപനങ്ങളിലൊന്നാണ് അപ്പോളോ ഗ്രൂപ്പ്.

രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യപരിചരണം കേരളത്തിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനമെന്ന് അപ്പോളോ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി പറഞ്ഞു. അങ്കമാലിയില്‍ ആശുപത്രി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രിക്ക് കൈമാറി. 24 മണിക്കൂറും സൂപ്പര്‍സ്‌പെഷ്യാലിറ്റി ചികില്‍സയും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ലഭ്യമാക്കും.

ആരോഗ്യമേഖലയില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്റെ കുതിപ്പിന് അപ്പോളോയുടെ സാന്നിധ്യം മുതല്‍ക്കൂട്ടാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT