Industry

നീതി സ്റ്റോര്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് ഡിജിറ്റല്‍ പരിശീലനം: ഐ-ഫാര്‍മസി' കോഴ്‌സുമായി ആസ്ട്രസെനക്ക

ഫാര്‍മസി മാനേജ്‌മെന്റിലെ പുതു സങ്കേതകള്‍ അറിഞ്ഞ് മേഖലയിലെ വിദഗ്ധരാകാം

Dhanam News Desk

നീതിയുമായി സഹകരിച്ച് ബയോ-ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനക്ക ഇന്ത്യ, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡ് കമ്പനിയായ നീതിയുമായി സഹകരിച്ച് ഫാര്‍മസിസ്റ്റുകളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനായി 'ഐഫാര്‍മസി' ഡിജിറ്റല്‍ പരിശീലന കോഴ്‌സിനു തുടക്കം കുറിച്ചു.

ഫാര്‍മസി മാനേജ്‌മെന്റ് രംഗത്തിനപ്പുറം ചരക്കു നിയന്ത്രണം, നല്ല മരുന്നുവ്യാപാര സമ്പ്രദായങ്ങള്‍, ഭാവിയിലെ രോഗികളുടെ ആവശ്യങ്ങള്‍ക്കനുസൃതമായ മരുന്നുവ്യാപാര സമ്പ്രദായങ്ങള്‍, കോവിഡ് സമയത്തെ ഫാര്‍മസി മാനേജ്‌മെന്റ് എന്നിവയിലാണ് ഐഫാര്‍മസി പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആസ്ട്രസെനെക്കയിലെയും നീതിയിലെയും വിദഗ്ധ ടീമാണ് ഈ ഐഫാര്‍മസി പ്രോഗ്രാമിന്റെ ഉള്ളടക്കവും മൊഡ്യൂളുകളും തയാറാക്കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് നിലവാരവും ഗുണമേന്മയുമുള്ള ഉപദേശവും പിന്തുണയും നല്‍കുവാന്‍ ഇതു കേരളത്തിലുടനീളമുള്ള ഫാര്‍മസിസ്റ്റുകളെ പ്രാപ്തരാക്കും.

'ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ പ്രധാന സ്തൂപങ്ങളിലൊന്നാണ് ഫാര്‍മസിസ്റ്റുകള്‍. രോഗത്തേയും അതിനുള്ള മരുന്നുകളെപ്പറ്റിയും രോഗികളെ മനസ്സിലാക്കാന്‍ പ്രാപ്തമാക്കുന്നതില്‍ അവര്‍ വളരെ നിര്‍ണായക പങ്ക് വഹിക്കുന്നു. അത് മനസ്സിലാക്കി, രോഗികള്‍ക്ക് മികച്ച ഫലം ലഭിക്കുവാനായി ഫാര്‍മസിസ്റ്റുകളെ ബോധവത്കരിക്കുന്നതിനും അവരെ നവീകരിക്കുന്നതിനുമായി ഞങ്ങള്‍ കേരളത്തിലെ പ്രമുഖ സഹകരണ ഫാര്‍മസി ശൃംഖലയായ നീതി മെഡിക്കല്‍ സ്റ്റോറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഈ സംരംഭത്തിലൂടെ രോഗി പരിചരണത്തില്‍ നിലനില്‍ക്കുന്ന വിടവ് നികത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. രോഗികള്‍ക്ക് നിലവാരമുള്ള ഉപദേശം നല്‍കുന്നതിനും അവര്‍ക്ക് ആവശ്യമായസഹായ സേവനങ്ങള്‍ നല്‍കുന്നതിനും ഫാര്‍മസിസ്റ്റുകളെ പ്രാപ്തമാക്കുന്ന വിധത്തില്‍ ശ്രദ്ധാപൂര്‍വമാണ് ഈ പ്രോഗ്രാം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്', ആസ്ട്രാസെനെക്ക ഇന്ത്യയുടെ മെഡിക്കല്‍ അഫയേഴ്‌സ് ആന്‍ഡ് റെഗുലേറ്ററി വൈസ് പ്രസിഡന്റ് ഡോ. അനില്‍ കുക്രേജ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT