Industry

മഹീന്ദ്രയും ബജാജും കൈകോര്‍ക്കുന്നു; ആയിരം കോടിയുടെ പദ്ധതി

അഞ്ച് വര്‍ഷ കാലാവധിയുടെ പദ്ധതിക്കായാണ് ഇരുകമ്പനികളുടെയും ഉപകമ്പനികള്‍ കൈകോര്‍ക്കുന്നത്.

Dhanam News Desk

ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡും മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡും ആണ് പുത്തന്‍ കരാറിനായി ഒന്നിക്കുന്നു. ആയിരം കോടി രൂപയുടെ ലോജിസ്റ്റിക് ഒപ്റ്റിമൈസേഷനും ഔട്ട്സോഴ്സിങ് അറേഞ്ച്മെന്റിനും വേണ്ടിയുള്ളതാണ് ഈ കരാര്‍. അഞ്ച് വര്‍ഷത്തേക്കുള്ളതാണ് കരാര്‍. കരാര്‍ പ്രകാരം ബജാജ് ഇലക്ട്രിക്കല്‍സിന്റെ ലോജിസ്റ്റിക്സ്വിഭാഗത്തിന്റെയും എന്‍ഡ് ടു എന്‍ഡ് റീ ഡിസൈനിംഗ് ഔട്ട്സോഴ്സിംഗ് എന്നിവയും ഇനി മഹീന്ദ്ര ലോജിസ്റ്റിക്സ് വഴി ആയിരിക്കും.

ബജാജ് ഇലക്ട്രിക്കല്‍സിന്റെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം ലോജിസ്റ്റിക്സ് ചെലവ് 25 ശതമാനം ലാഭിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. ബജാജ് ഇലക്ട്രിക്കല്‍സിന്റെ ലോജിസ്റ്റിക് കാര്യങ്ങള്‍ക്കായി എല്ലാ സംവിധാനങ്ങളും മഹീന്ദ്ര ലോജിസ്റ്റിക്സ് ഒരുക്കിയിട്ടുണ്ട്.

സംഭരണത്തിനും ചരക്ക് നീക്കത്തിനും ആവശ്യമായ സാങ്കേതിക സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലും മുംബൈയിലും വെയര്‍ഹൗസുകള്‍ പ്രവര്‍ത്തിക്കും. ആധുനിക സാങ്കേതിക വിദ്യകളും ഓട്ടൊമേഷനും എല്ലാം ഉള്‍പ്പെടുത്തിയതായിരിക്കും ഇത്.

ബജാജ് ഇലക്ട്രിക്കൽസ് ഡീലിനുശേഷം മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ സ്റ്റോക്ക് രണ്ട് വർഷത്തെ ഉയരത്തിലേക്ക് കുതിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT