upi transactions  Image : UPI (NPCI) and Canva
Banking, Finance & Insurance

ഡിജിറ്റൽ പണമിടപാടുകൾ വ്യാപാരികള്‍ ഉപേക്ഷിക്കുന്നു, തടയിടാന്‍ ഒരു കോടി രൂപയുടെ പുതിയ ജിഎസ്ടി സ്ലാബ് ശുപാർശയുമായി ബാങ്കുകൾ

40 ലക്ഷത്തിലധികം വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് കർണാടക വാണിജ്യ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു

Dhanam News Desk

നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) സ്ലാബിനെക്കുറിച്ച് ധനകാര്യ സേവന വകുപ്പ് ബാങ്കുകളിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (NPCI) നിന്നും അഭിപ്രായങ്ങൾ തേടിയിരുന്നു. സാധനങ്ങൾക്ക് 40 ലക്ഷം രൂപയിൽ കൂടുതലും സേവനങ്ങൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലും വാർഷിക വിറ്റുവരവുള്ള വ്യാപാരികള്‍ വർഷവും ജിഎസ്ടി റിട്ടേണുകൾ സമർപ്പിക്കണമെന്നാണ് നിലവിലെ സ്ലാബ് അനുശാസിക്കുന്നത്.

വ്യാപാരി യുപിഐ ഇടപാടുകൾക്കായി മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (MDR) നടപ്പിലാക്കുന്നതിനുള്ള സാധ്യത സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകൾ സുഗമമാക്കുന്നതിനുള്ള ചെലവ് വഹിക്കാൻ പേയ്‌മെന്റ് കമ്പനികൾ വ്യാപാരികളിൽ ചുമത്തുന്ന കമ്മീഷനാണ് എം.ഡി.ആർ.

ഒരു കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് മാത്രമേ എംഡിആർ ബാധകമാക്കാവൂ എന്ന് ധനകാര്യ സ്ഥാപനങ്ങൾ ശുപാർശ ചെയ്തതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 40 ലക്ഷത്തിലധികം വാർഷിക വിറ്റുവരവുള്ള വ്യാപാരികൾക്ക് കർണാടക വാണിജ്യ നികുതി വകുപ്പ് നോട്ടീസ് അയച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇത് നിരവധി വ്യാപാരികളെ ഡിജിറ്റൽ പേയ്‌മെന്റുകൾ ഉപേക്ഷിച്ച് പണമിടപാട് നടത്താൻ പ്രേരിപ്പിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഉൾപ്പെടെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും പ്രിയങ്കരമായ പേയ്‌മെന്റ് രീതിയായി യു.പി.ഐ മാറിയിരിക്കുന്നു. രാജ്യത്ത് ഏകദേശം 35 കോടി വ്യാപാരികള്‍ക്ക് യുപിഐ ക്യുആര്‍ കോഡ് ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

എംഡിആർ, ജിഎസ്ടി തുടങ്ങിയവ മൂലം വ്യാപാരികള്‍ പണമിടപാടുകളിലേക്ക് മാറുന്നത് തടയുന്നതിന്റെ ഭാഗമായാണ് നീക്കം. കഴിഞ്ഞ അഞ്ച് വർഷമായി ഡിജിറ്റൽ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പാഴായിപ്പോകരുത് എന്ന ലക്ഷ്യവും അധികൃതര്‍ക്കുണ്ട്.

Banks propose ₹1 crore GST slab to restrict MDR charges to large traders and protect digital payment adoption in India.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT