Banking, Finance & Insurance

എടിഎം പണം  പിൻവലിക്കൽ:  എസ്ബിഐയുടെ  പുതുക്കിയ പരിധി ബുധനാഴ്ച്ച മുതൽ പ്രാബല്യത്തിൽ 

Dhanam News Desk

എസ്ബിഐ എടിഎം വഴി പിൻവലിക്കുന്ന പണത്തിന്റെ പുതുക്കിയ പരിധി ബുധനാഴ്ച്ച (ഒക്ടോബർ 31) മുതൽ പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച തീരുമാനം ബാങ്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 40,000 രൂപയിൽ നിന്നും 20,000 രൂപയായാണ് വെട്ടിച്ചുരുക്കിയത്. എസ്ബിഐയുടെ ക്ലാസിക്, മെയ്സ്ട്രോ ഡെബിറ്റ് കാർഡുകൾക്കാണ് പുതിയ ചട്ടം ബാധകമാവുക. എസ്ബിഐ കാർഡുകളുടെ ഒരു വലിയ ഭാഗം ക്ലാസിക് കാർഡുകളാണ്.

അതേസമയം, എസ്ബിഐയുടെ മറ്റ് ഡെബിറ്റ് കാർഡുകൾക്ക് ഈ പരിധി ബാധകമല്ല. ബാങ്കിന്റെ ഗോൾഡ്, പ്ലാറ്റിനം കാർഡുകൾ ഉപയോഗിച്ച് ഒരു ദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെ പിൻവലിക്കാം.

എസ്ബിഐയുടെ ക്ലാസിക്, മെയ്സ്ട്രോ ഡെബിറ്റ് കാർഡുകൾക്കാണ് പുതിയ ചട്ടം ബാധകമാവുക. എസ്ബിഐ കാർഡുകളുടെ ഒരു വലിയ ഭാഗം ക്ലാസിക് കാർഡുകളാണ്.

എടിഎമ്മുകളെ ചുറ്റിപ്പറ്റിയുള്ള പണത്തട്ടിപ്പ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതാണ് ബാങ്കിന്റെ ഈ നീക്കത്തിന് പിന്നിൽ. കഴിഞ്ഞ പത്തുവർഷത്തിനിടെ സ്കിമ്മറുകൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT