ഇന്ത്യയില്‍ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട്, പുതിയ ഫണ്ട് ഓഫര്‍ ലോഞ്ച് പ്രഖ്യാപിച്ചു. ആക്‌സിസ് ക്രിസില്‍ ഐബിഎക്‌സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ ജൂണ്‍ 2028 ഇന്ഡക്‌സ് ഫണ്ട് എന്നാണ് പദ്ധതിയുടെ പേര്. 2028 ജൂണില്‍ കാലാവധി പൂര്‍ത്തിയാകുന്ന ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്‌സ് പദ്ധതിയാണിത്. ഉയര്‍ന്ന പലിശ നിരക്കും താരതമ്യേന കുറഞ്ഞ ക്രെഡിറ്റ് റിസ്‌കും ഉള്ളതാണ് പദ്ധതി.
ക്രിസില്‍ ഐബിഎക്‌സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ സൂചികയുടെ 2028 ജൂണിലെ നിലവാരത്തിന് അനുസൃതമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായതിനാല്‍ നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക് രീതിയില്‍ നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും. കൗസ്തുഭ് സുലെയും ഹാര്‍ദിക് ഷായുമാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍മാര്‍.
ആകെ ആസ്തിയുടെ 95 മുതല്‍ 100 ശതമാനം വരെയുള്ള തുകയാവും ഈ സൂചികയ്ക്ക് അനുസൃതമായി നിക്ഷേപിക്കുക. ശേഷിക്കുന്ന തുക ഒരു വര്‍ഷം വരെ കാലാവധിയുള്ള ട്രഷറി ബില്ലുകളിലും സര്‍ക്കാര്‍ കടപത്രങ്ങളിലും നിക്ഷേപിക്കും. കുറഞ്ഞ ചെലവില്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine