Banking, Finance & Insurance

നിരവധി സൗജന്യങ്ങളുമായി ആക്സിസ് ബാങ്ക് ഇൻഫിനിറ്റി സേവിങ്സ് അക്കൗണ്ട്

മിനിമം ബാലൻസ് വേണ്ട, സൗജന്യ ഡെബിറ്റ് കാർഡ്, ആഭ്യന്തര ഇടപാടുകൾക്ക് ഉള്ള ഫീസിൽ മറ്റ് ചാർജ്ജുകൾ ഇല്ല

Dhanam News Desk

പ്രമുഖ സ്വകാര്യ ബാങ്കായ ആക്സിസ് ബാങ്ക് നിക്ഷേപകർക്ക് നിരവധി അനൂകൂല്യങ്ങളുമായി ഇൻഫിനിറ്റി സേവിങ്സ് അക്കൗണ്ട് ആരംഭിച്ചു. സീറോ ബാലൻസ് അക്കൗണ്ട്, ഡെബിറ്റ് കാർഡ്, എ.ടി.എം, ആഭ്യന്തര ബാങ്കിംഗ് ചാർജുകൾ നൽകേണ്ട, വീഡിയോ കെ.വൈ സി തുടങ്ങിയ സവിശേഷതകൾ ഉൾപ്പെട്ടതാണ് പൂർണമായും ഡിജിറ്റലായ ഇൻഫിനിറ്റി അക്കൗണ്ട്. ആദ്യ നിക്ഷേപമായി  5,000 രൂപ അക്കൗണ്ടില്‍ അടയ്ക്കണം. പിന്നീട് സീറോ ബാലൻസ് ആക്കാം.

മാസ, വാർഷിക വരിസംഖ്യ പ്ലാനുകൾ നിക്ഷേപകർക്ക് തിരഞ്ഞെടുക്കാം. ഏറ്റവും കുറഞ്ഞ മാസ വരിസംഖ്യ 150 രൂപയാണ് (ജി.എസ്.ടി ഉൾപ്പടെ). കുറഞ്ഞത് 6 മാസത്തേക്ക് എടുക്കണം. വാർഷിക വരി സംഖ്യ 1,650 രൂപ (ജി എസ് ടി ഉൾപ്പടെ). ആക്സിസ് ബാങ്ക് ഗ്രാബ് ഡീൽസ് പ്ലാറ്റ് ഫോമിൽ ആമസോൺ, ഫ്ളിപ് കാർട്ട്, മിൻട്ര തുടങ്ങി 30ൽ അധികം വ്യാപാര പങ്കാളികളുമായി സഹകരിച്ച് ഓഫറുകൾ നൽകുന്നുണ്ട്. ഇ-ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 1% ക്യാഷ് ബാക്ക് അനൂകൂല്യം നൽകുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT