Banking, Finance & Insurance

ഈമാസം 11 ദിവസം ബാങ്കുകള്‍ക്ക് അവധി

ഏപ്രില്‍ 7 മുതല്‍ 9 വരെയും 14 മുതല്‍ 16 വരെയും തുടര്‍ച്ചയായി മൂന്ന് ദിവസം അവധി

Dhanam News Desk

ഈമാസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കുക 11 ദിവസം. ഏപ്രില്‍ 2, 9, 16, 23, 30 തീയതികള്‍ ഞായറാഴ്ചയാണ്. ഏപ്രില്‍ 8, 22 തീയതികള്‍ യഥാക്രമം രണ്ടും നാലും ശനിയാഴ്ചകളായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇതിന് പുറമേ ദുഃഖവെള്ളി ദിനമായ ഏപ്രില്‍ 7നും അംബേദ്കര്‍ ജയന്തിദിനമായ 14നും വിഷുദിനമായ 15നും അവധിയാണ്. റംസാന്‍ പ്രമാണിച്ച് 21നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 7, 8, 9 തീയതികളിലും 14 മുതല്‍ 16 വരെയും  തുടര്‍ച്ചയായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രത്യേകതയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT