മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 3,016 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ.
മുന്‍വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് 14.85 ശതമാനമാണ് വര്‍ധനവ്. സാമ്പത്തിക വര്‍ഷത്തെ ലാഭം 14.19 ശതമാനം വര്‍ധനവോടെ 10,527 കോടി രൂപയായി. ബാങ്കിന്റെ ആസ്തി വരുമാനവും ഓഹരി വരുമാനവും യഥാക്രമം 1.01 ശതമാനത്തിന്റെയും 16.36 ശതമാനത്തിന്റെയും വളര്‍ച്ച നേടി.
ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 16.98 ലക്ഷം കോടി രൂപയായി. ആഗോള നിക്ഷേപം 13.56 ശതമാനം വളര്‍ച്ചയോടെ 9.27 ലക്ഷം കോടി രൂപയായി. ആഗോള വായ്പ 7.71 ലക്ഷം കോടി രൂപയിലെത്തി. റീട്ടെയ്ല്‍, എംഎസ്എംഇ, കൃഷി, കോര്‍പ്പറേറ്റ് മേഖലകളിലേക്കുള്ള വായ്പാ വിതരണത്തിലും വര്‍ധനവുണ്ട്.
കാസ (കറന്റ് അക്കൗണ്ട്; സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 7.30 ശതമാനം വളര്‍ച്ച നേടിയപ്പോള്‍ കാസ അനുപാതം 37.64 ശതമാനമെന്ന ശക്തമായ നിലയില്‍ തുടരുന്നു. ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ മാര്‍ഗങ്ങളിലൂടെ 51 ലക്ഷത്തിലധികം പുതിയ ഉപഭോക്താക്കളെയാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന് നേടാനായത്.
Read DhanamOnline in English
Subscribe to Dhanam Magazine