Banking, Finance & Insurance

ഇടപാടുകള്‍ നേരത്തെയാക്കാം; ഡിസംബര്‍ 16, 17 തീയതികള്‍ ബാങ്ക് അവധി

ദേശീയ തലത്തില്‍ നടക്കാനിരിക്കുന്ന ബാങ്ക് പണിമുടക്ക് കേരളത്തിലെ പ്രധാന ബാങ്കുകളെയെല്ലാം ബാധിക്കും.

Dhanam News Desk

ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് അഥവാ യു.എഫ്.ബി.യു ആണ് പണിമുടക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷം തന്നെ രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യ വത്കരിക്കാനുള്ള തീരുമാനവുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇതിനെതിരെയാണ് പ്രതിഷേധം.

ഡിസംബര്‍ 16,17 (ഈ വാരം, വ്യാഴം, വെള്ളി) തിയതികളില്‍ ആണ് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കുക. സ്വകാര്യവത്കരണവും ബാങ്കിംഗ് നിയമ ഭേദഗതികളും പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പോകുന്നു എന്നതിനെതിരെയാണ് ബാങ്ക് യൂണിയനുകള്‍ ശബ്ദമുയര്‍ത്തുന്നത്.

ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ദിവസം പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും യു.എഫ്.ബി.യു തീരുമാനമെടുത്തിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT