2020 ജനുവരി മുതൽ എൻഇഎഫ്ടി അഥവാ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ ഓൺലൈൻ ഇടപാടുകൾക്കായി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കരുതെന്ന് റിസർവ് ബാങ്ക് നിര്‍ദേശം. ഇതോടെ നെഫ്റ്റ് വിഭാഗത്തില്‍ ഓണ്‍ലൈന്‍ പണമിടപാടുകാര്‍ക്ക് നഷ്ടമായിക്കൊണ്ടിരുന്ന തുക ഇനി ഉണ്ടാകില്ല. അതിവേഗ നെഫ്റ്റ് പണമിടപാടുകള്‍ ഇനി ഫീസില്ലാതെ ചെയ്യാം എന്നു തന്നെ.
2018 ഒക്ടോബർ മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലയളവിൽ മൊത്തം നോൺ ക്യാഷ് റീട്ടെയിൽ പേയ്‌മെന്റിന്റെ 96 ശതമാനവും ഡിജിറ്റൽ പേയ്‌മെന്റുകളാണ്. ഇതേ കാലയളവിൽ, നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (നെഫ്റ്റ്), യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) സംവിധാനങ്ങൾ യഥാക്രമം 252 കോടി, 874 കോടി ഇടപാടുകൾ അഥവാ യഥാക്രമം 20%, 263% വളർച്ചയാണ് നേടിയത്.
ആർടിജിഎസ്, എൻഇഎഫ്ടി എന്നിങ്ങനെ ഇന്‍റർ ബാങ്ക് പണ കൈമാറ്റത്തിന് രണ്ട് സംവിധാനങ്ങളാണുള്ളത്. ഈ രണ്ട് സംവിധാനങ്ങളും ആർബിഐയുടെ നിയന്ത്രണത്തിന് കീഴിലാണുള്ളത്. കാര്യക്ഷമവും സൗകര്യപ്രദവും സുരക്ഷിതവുമായ ആധുനിക പേമെന്റ് സംവിധാനങ്ങൾ സ്ഥാപിക്കുക എന്നതാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യമെന്നും ഈ ശ്രമങ്ങളുടെ ഫലമായി റീട്ടെയിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണെന്നും റിസർവ് ബാങ്ക് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine