Banking, Finance & Insurance

ബാങ്കുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണി വരെ; പരിമിതമായ സേവനങ്ങള്‍ മാത്രം, അറിയാം

ബാങ്ക് ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കാന്‍ തീരുമാനമായി.

Dhanam News Desk

ദിവസേനയുള്ള കോവിഡ് കേസുകള്‍ മൂന്നു ലക്ഷമായി വര്‍ധിച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ പ്രവര്‍ത്തന സമയം 10 മുതല്‍ രണ്ട് മണി വരെയാക്കി. മാത്രമല്ല ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറയ്ക്കാനും ബുധനാഴ്ച ചേര്‍ന്ന ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) മീറ്റിംഗില്‍ തീരുമാനമായി.

ബാങ്ക് സേവനങ്ങളും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡെപ്പോസിറ്റ് സ്വീകരിക്കല്‍, പണം പിന്‍വലിക്കല്‍, റെമിറ്റന്‍സ്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവയ്ക്കാകും മുന്‍ഗണനാക്രമത്തില്‍ സേവനാനുമതി.

ദേശീയ തലത്തില്‍ ലോക്ഡൗണ്‍ ഇല്ലെങ്കിലും സംസ്ഥാനതലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇതനുസരിച്ച് അതാതു സംസ്ഥാനങ്ങളിലെയും ജില്ലകളിലെയും പ്രദേശങ്ങളിലെയും ബ്രാഞ്ചുകളുടെ പ്രവര്‍ത്തനങ്ങള്‍ മാറ്റാനും സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റിക്ക് (എസ്എല്‍ബിസി) അനുമതി നല്‍കിയിട്ടുണ്ട്.

50 ശതമാനം ജീവനക്കാരായി കുറയ്ക്കുന്നത് ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കാനും 'ഇന്‍ പേഴ്‌സണ്‍' ഡ്യൂട്ടിയാക്കാനും ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. ബാങ്ക് ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ഐബിഎ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT