Image : Canva 
Banking, Finance & Insurance

മാര്‍ച്ചിലെ അവസാന ഞായറാഴ്ച ബാങ്കുകൾ പ്രവര്‍ത്തിക്കും; ഉത്തരവിറക്കി റിസര്‍വ് ബാങ്ക്

അന്ന് ഈസ്റ്റർ ദിനമാണ്

Dhanam News Desk

മാര്‍ച്ച് 31ന് (ഞായര്‍) ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം. സാമ്പത്തിക വര്‍ഷത്തെ (2023-24) അവസാന ദിവസമായതിനാലും സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകള്‍ (Government receipts and payments) പൂര്‍ത്തീകരിക്കേണ്ടതുള്ളതിനാലും അന്ന് ഇതുമായി ബന്ധപ്പെട്ട ശാഖകള്‍ തുറക്കണമെന്നാണ് നിര്‍ദേശം.

കേന്ദ്രസര്‍ക്കാരിന്റെ അപേക്ഷപ്രകാരമാണ് നടപടിയെന്നും ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇടപാടുകാരെ അറിയിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് ഈസ്റ്റർ ദിനമാണെന്നതാണ് മറ്റൊരു പ്രത്യേകത. ബാങ്ക് ജീവനക്കാർക്ക് അവധി നഷ്ടമാകും.

5 ദിവസം മാത്രം പ്രവര്‍ത്തനം: ശുപാര്‍ശ കേന്ദ്രത്തിന് മുന്നില്‍

ബാങ്ക് ജീവനക്കാരുടെ വേതനം 17 ശതമാനം വര്‍ദ്ധിപ്പിക്കാനും ശാഖകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ 5 ദിവസം മാത്രമാക്കാനുമുള്ള (ശനി, ഞായര്‍ അവധി) ശുപാര്‍ശ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (IBA) കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. 8 ലക്ഷത്തോളം പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്കാണ് ശമ്പളം വര്‍ദ്ധിക്കുക. ഇതുവഴി പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ടാവുന്ന അധികച്ചെലവ് 8,284 കോടി രൂപയാണ്.

ബാങ്കുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ 5 ദിവസമാക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അംഗീകരിക്കേണ്ടതുണ്ട്. കാരണം, പൊതുമേഖലാ ബാങ്കുകളുടെ 'ഉടമസ്ഥര്‍' കേന്ദ്രസര്‍ക്കാരാണ്. ബാങ്കുകളെ നിയന്ത്രിക്കുന്നതും പ്രവര്‍ത്തനസമയം നിശ്ചയിക്കുന്നതും റിസര്‍വ് ബാങ്കുമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT