Banking, Finance & Insurance

സ്വര്‍ണ വായ്പാ വിഭാഗത്തിലേക്ക് ചുവടുവെച്ച് ഭാരത്പെ; 20 ലക്ഷം വരെ ലോണ്‍

ഈ വര്‍ഷം ലക്ഷ്യമിട്ടിട്ടുള്ളത് 500 കോടി രൂപയുടെ ബിസിനസ്

Dhanam News Desk

വ്യാപാരികള്‍ക്ക് eluppatthilഡിജിറ്റലായി ഗോള്‍ഡ് ലോണ്‍ അവതരിപ്പിച്ച് ഭാരത്‌പേ. രാജ്യത്തെ പ്രമുഖ യുപിഐ ആപ്പ് 20 ലക്ഷം രൂപ വരെ ഇത്തരത്തില്‍ സ്വര്‍ണപ്പണയത്തിന്‍മേല്‍ വായ്പ നല്‍കിയേക്കുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം 500 കോടിയുടെ ബിസിനസാണ് ഭാരത്‌പേ ലക്ഷ്യമിടുന്നത്.

സ്വര്‍ണവായ്പാ സേവനം ആരംഭിക്കുന്നതിനായി, ഭാരത്പേ ഏതാനും എന്‍ബിഎഫ്സികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെ വിവിധ ഇടങ്ങളിലെ തങ്ങളുടെ വ്യാപാരികള്‍ക്ക് 500 കോടി രൂപ വിതരണം ചെയ്യുകയും സേവനങ്ങള്‍ രാജ്യത്തെ 20 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് ഭാരത്പെ പ്രസ്താവനയില്‍ പറയുന്നു.

ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ വ്യാപാരി ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഇതിനകം ലഭ്യമാണെന്നാണ് അറിയുന്നത്.

ഏറ്റവും കുറഞ്ഞ ബാന്‍ഡില്‍ അതിന്റെ പലിശ നിരക്ക് പ്രതിമാസം 0.39 ശതമാനമാണ്. ഇത് പ്രതിവര്‍ഷം ശരാശരി 4.7 ശതമാനമായി രിക്കും. ലോണ്‍ അപേക്ഷയും വിതരണവും എല്ലാം 30 മിനിറ്റിനുള്ളില്‍ ഡിജിറ്റലായി ചെയ്യാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി കോവിഡ് കാലത്ത് പ്രതിസന്ധിയിലായിപ്പോയ ഫിന്‍ടെക് സ്ഥാപനമാണ്. നിരവധി അഴിമതികളില്‍ കുടുങ്ങി, അതിന്റെ സ്ഥാപകരില്‍ ഒരാളെ അടുത്തിടെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുന്ന സ്ഥിതി വരെ വന്നിരുന്നു. ഇതും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ വിവിധ അന്വേഷണത്തിലാണ്. യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കോ-പ്രൊമോട്ടര്‍ കൂടിയാണ് കമ്പനി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT