Banking, Finance & Insurance

എ. ഭുവനേശ്വരി എസ്.ബി.ഐയുടെ പുതിയ കേരളാ സി.ജി.എം

30 വർഷത്തെ നേതൃത്വ മികവ്

Dhanam News Desk

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) തിരുവനന്തപുരം സര്‍ക്കിളിന്റെ ചീഫ് ജനറല്‍ മാനേജരായി എ. ഭുവനേശ്വരി ചുമതലയേറ്റു. മുപ്പത് വര്‍ഷത്തോളമായി എ. ഭുവനേശ്വരി എസ്.ബി.ഐയില്‍ വിവിധ ചുമതലകള്‍ നിര്‍വഹിക്കുന്നു.

ചുമതലകളെല്ലാം മികവുറ്റതാക്കി

രാജസ്ഥാന്‍, ഡല്‍ഹി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ബ്രാഞ്ച് മാനേജര്‍, റീജിണല്‍ മാനേജര്‍, സോണല്‍ മാനേജര്‍ തുടങ്ങിയ പദവികളില്‍ ഇരുന്നിട്ടുണ്ട്. 1994ല്‍ പ്രൊബേഷണറി ഓഫീസറായാണ് തുടക്കം. വ്യത്യസ്തമായ ഔദ്യോഗിക ചുമതലകള്‍ക്കും അനുഭവ ജ്ഞാനത്തിനും ഉടമയായ ഭുവനേശ്വരി കോര്‍പ്പറേറ്റ് സെന്ററില്‍ ജനറല്‍ മാനേജര്‍ (റീഡിസൈന്‍ സ്റ്റുഡിയോ) ആയിരുന്നു.

ക്രെഡിറ്റ് പെര്‍ഫോമന്‍സ് മോണിറ്ററിംഗ്, ടെക്‌നോളജി ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ വിദഗ്ധയായ ഭുവനേശ്വരി ഏറ്റെടുത്ത ചുമതലകളെല്ലാം മികവുറ്റതാക്കി. ജീവനക്കാരുടെ പ്രവര്‍ത്തനമികവ്, ഉപയോക്താക്കളുടേയും സൗകര്യം എന്നിവ ലക്ഷ്യമിട്ട് ബാങ്കിലെ വിവിധ നടപടിക്രമങ്ങള്‍, പ്രക്രിയകള്‍, ഘടനകള്‍ തുടങ്ങിയവ അവലോകനം ചെയ്യുന്ന ചുമതലകളാണ് പ്രധാനമായും നിര്‍വഹിച്ചു വന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT