ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റിന് സമാപനമായി. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷനില്‍ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിച്ച സമ്മിറ്റിന്‍റെ സമാപന സമ്മേളനത്തില്‍ ബാങ്കിംഗ്, ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷുറന്‍സ് മേഖലയില്‍ കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം കൊയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍ എന്നിങ്ങനെ 10 അവാര്‍ഡുകള്‍ ആണ് സമ്മാനിച്ചത്.
ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ക്കാണ് ധനം ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2019 പുരസ്‌കാരം. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍ അവാര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് വേണ്ടി മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍ കുമാര്‍ ഏറ്റുവാങ്ങി. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍ ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി സ്വന്തമാക്കി. ചീഫ് റീജ്യണല്‍ മാനേജര്‍ പ്രീത എസ് ആണ് അവാര്‍ഡ് ഏറ്റവുവാങ്ങിയത്. ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിച്ചു.
എക്സലന്‍സ് ഇന്‍ സോഷ്യല്‍ കമിറ്റ്മെന്റ് അവാര്‍ഡ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് വേണ്ടി ടി.ജെ റാഫേല്‍ ഏറ്റുവാങ്ങി. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് കേരള ബാങ്ക് ഓഫ് ദി ഇയര്‍. എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍ അവാര്‍ഡ് കെഎസ്എഫ്ഇ എംഡി എ പുരുഷോത്തമന്‍ സ്വീകരിച്ചു. വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് മണപ്പുറം ഫിനാന്‍സിന് വേണ്ടി രഞ്ജന്‍ ശ്രീധരന്‍ ഏറ്റവുവാങ്ങി.
കേരളാസ് മോസ്റ്റ് വാല്യൂഡ് കമ്പനിമുയായി തെരഞ്ഞെടുക്കപ്പെട്ട മുത്തൂറ്റ് ഫിനാന്‍സിനായി ചീഫ് ജനറല്‍ മാനേജര്‍ കെ.ആര്‍ ബിജിമോന്‍ സ്വീകരിച്ചു. മൈക്രോ ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍ മുത്തൂറ്റ് മൈക്രോഫിന്‍ ആണ്. മുത്തൂറ്റ് മൈക്രോഫിന്‍ മാനേജിംഗ് ഡയറക്റ്റര്‍ തോമസ് മുത്തൂറ്റ് ഏറ്റവുവാങ്ങി. കേരള ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ് ഇസാഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോര്‍ജ് കെ ജോണും ടീമും ഏറ്റവുവാങ്ങി.
ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് അര്‍ഹിക്കുന്ന സാമ്പത്തിക പിന്തുണ ലഭ്യമാക്കാന്‍ നിലവില്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ലെന്ന് സമിറ്റിന്‍റെ സമാപന സമ്മേളനത്തിലെ ഫയര്‍ സൈഡ് ചാറ്റില്‍ സംസാരിക്കവെ ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്റ്ററും സിഇഓയുമായ ശ്യാംശ്രീനിവാസന്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ ഊര്‍ജസ്വലമാക്കാന്‍ ഈ മേഖലയില്‍ പുരോഗതി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എംഎസ്എംഇ മേഖലയെ വ്യാപകമായി സംശയ നിഴലില്‍ നിര്‍ത്തി സാമ്പത്തിക പിന്തുണ നിഷേധിക്കപ്പെടുന്ന സാഹചര്യം മാറേണ്ടതുണ്ടെന്നും ശ്യാം ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine