Banking, Finance & Insurance

DHANAM BFSI SUMMIT 2022: ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് സമിറ്റിന് തുടക്കമായി

ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ സമിറ്റിൽ ബാങ്കിംഗ്, ഓഹരി, ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുന്നു

Dhanam News Desk

ധനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഫിനാന്‍സ് & ഇന്‍വെസ്റ്റ്മെന്റ് സമിറ്റിന് തുടക്കമായി. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഇന്ന് നടക്കുന്ന ഏകദിന സമ്മിറ്റ്  ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ  മാനേജിംഗ് ഡയറക്റ്റര്‍ മിനി ഐപ്പ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. 

മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനും സിഇഒയുമായ പൊറിഞ്ചു വെളിയത്ത്, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് എംഡി പ്രിന്‍സ് ജോര്‍ജ്, ക്രിപ്റ്റോകറന്‍സി ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്കായുള്ള സമഗ്ര ബാങ്കിംഗ് സംവിധാനം ഒരുക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വോള്‍ഡിന്റെ സഹസ്ഥാപകനും സിടിഒയുമായ സഞ്ജു സോണി കുര്യന്‍, മാര്‍ക്കറ്റ് ഫീഡ് സ്ഥാപകനും സിഇഒയുമായ ഷാരിഖ് ഷംസുദ്ധീന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ ഏബ്രഹാം തര്യന്‍ എന്നിവർ  ബിഎഫ്എസ്ഐ സമിറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.  

നിക്ഷേപ രംഗത്ത് വേറിട്ട കാഴ്ചപ്പാടുകളുള്ള, നിരവധി ബെസ്റ്റ് സെല്ലറുകളുടെ രചയിതാവും മാഴ്സലസ് ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സിന്റെ സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി മുഖ്യപ്രഭാഷണം നടത്തി.

2020 വരെ തുടര്‍ച്ചയായി എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെട്ടിരുന്ന ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ്, കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷമാണ് വീണ്ടും സംഘടിപ്പിക്കപ്പെട്ടത്.

പാനല്‍ ഡിസ്‌കഷന്‍

രാത്രി 9.30 വരെ നീളുന്ന സമിറ്റില്‍ മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് എംഡി കെ. പോള്‍ തോമസ്,  എന്നിവരോടൊപ്പം ബിസിനസ്, ബാങ്കിങ്, ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് രംഗത്തെ നിരവധി പ്രമുഖർ സംസാരിക്കുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് മുഖ്യ അതിഥികളുമായി സംവദിക്കാനുള്ള അവസരവുമുണ്ട്. 

 ലൈവ് കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.  https://www.dhanambfsisummit.com/livestream/

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT