Banking, Finance & Insurance

ധനകാര്യ-നിക്ഷേപ സംഗമത്തിന് കൊച്ചിയൊരുങ്ങി

ഇന്ത്യയിലെ ധനകാര്യ-നിക്ഷേപ രംഗങ്ങളിലെ പ്രമുഖര്‍ ഫെബ്രുവരി 22 ന് കൊച്ചി, ലെ മെറിഡിയനിലെത്തുന്നു

Dhanam News Desk

ബാങ്കിംഗ്, ധനകാര്യ, സാമ്പത്തിക, നിക്ഷേപ രംഗങ്ങളില്‍ വരാനിരിക്കുന്ന കാര്യങ്ങളെന്തൊക്കെയാണ്? ഈ മേഖലകളിലുള്ള വെല്ലുവിളികളെന്താണ്, എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുതരാന്‍ സാധിക്കുക അതത് രംഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള വിദഗ്ധര്‍ക്ക് മാത്രമായിരിക്കും. ഇതാ ഈ മേഖലയിലെ വിദഗ്ധരുടെ സംഗമത്തിന് സാക്ഷിയാകാന്‍ കൊച്ചിയൊരുങ്ങിയിരിക്കുകയാണ്.

ലെ മെറിഡിയനില്‍

കൊച്ചി, ലെ മെറിഡിയനില്‍ ഫെബ്രുവരി 22 ന് നടക്കുന്ന ധനം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ ധനകാര്യ സേവന രംഗത്തെ നിരവധി വിദഗ്ധര്‍ക്കൊപ്പം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി കമ്പനികളുടെ പ്രാതിനിധ്യവുമുണ്ടാകും. സമിറ്റ് വേദിയോട് ചേര്‍ന്ന് സ്റ്റാളുകളും ഒരുക്കുന്നു. ഫെബ്രുവരി 22 ന് രാവിലെ 9.20 മുതല്‍ വൈകിട്ട് 9.30 മണി വരെയാണ് സമിറ്റ് നടക്കുന്നത്. സമിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അറിവു പകരുന്ന നിരവധി സെഷനുകള്‍ക്കൊപ്പം വൈകിട്ട് നെറ്റ്വര്‍ക്കിംഗ് ഡിന്നറുമുണ്ടാകും.

അവാര്‍ഡ് നിശ

മുത്തൂറ്റ് ഫിനാന്‍സാണ് സമിറ്റിന്റെ പ്രസന്റിംഗ് സ്പോണ്‍സര്‍. പുരസ്‌കാര തിളക്കവും ബി.എഫ്.എസ്.ഐ (BFSI) രംഗത്ത് കഴിഞ്ഞ വര്‍ഷം തിളക്കമാര്‍ന്ന നേട്ടം സ്വന്തമാക്കിയ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന അവാര്‍ഡ് നിശയാണ് സമിറ്റിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ധനകാര്യ, ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, നിക്ഷേപ, ടെക്നോളജി രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ആറ് പ്രമുഖരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.

ധനം ബി.എഫ്.എസ്.ഐ സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:

വിജയ് കുര്യന്‍ ഏബ്രഹാം: 9072570060

ഇ-മെയ്ല്‍: vijay@dhanam.in

രജിസ്റ്റര്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ക്കുമായി വെബ്സൈറ്റ്: www.dhanambfsisummit.com

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT