നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്ക് 262.71 കോടി രൂപ അറ്റാദായം നേടി. ലാഭത്തില്‍ 25.01 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിന്റെ പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷം ഇതേ കാലയളവിലെ 557.86 കോടി രൂപയെ അപേക്ഷിച്ച് 602.92 കോടി രൂപയിലെത്തി.
ഗ്രാറ്റുവിറ്റി ചെലവിനായി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ 54 കോടി രൂപ വകയിരുത്തേണ്ടി വന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ആകെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10.74 ശതമാനം വര്‍ധിച്ച് 2938.24 കോടി രൂപയിലെത്തി.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ അറ്റ പലിശ വരുമാനം (net interest income) 22.40 ശതമാനവും ആകെ ബിസിനസ് (total business) 19.40 ശതമാനവും വര്‍ധിച്ചിട്ടുണ്ട്.
ആകെ നിക്ഷേപങ്ങള്‍ 16.07 ശതമാനവും വായ്പകള്‍ 23.58 ശതമാനവും വര്‍ധിച്ചു. എന്‍.ആര്‍.ഇ. നിക്ഷേപങ്ങളുടെ കാര്യത്തില്‍ 19.90 ശതമാനമാണു വര്‍ധനവ്.
Read DhanamOnline in English
Subscribe to Dhanam Magazine