Banking, Finance & Insurance

എസ്‌ഐപിയില്‍ തുടക്കം, ഓപ്ഷന്‍സില്‍ നഷ്ടം; ഇന്ത്യന്‍ വിപണിയെ മാറ്റിമറിക്കുന്ന ജെന്‍സീ

അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകരുടെ ശരാശരി പ്രായം 38ല്‍ നിന്ന് 32 ആയി കുറഞ്ഞു. ആദ്യമായി നിക്ഷേപിക്കുന്നവരുടെ ശരാശരി പ്രായം ഏകദേശം 27 ആണ്

Dhanam News Desk

ഇന്ത്യന്‍ ഓഹരി വിപണിയിലെ നിക്ഷേപകരുടെ മുഖം അതിവേഗം ചെറുപ്പമാകുന്നു. 2026 ജൂലൈയിലെ കണക്കനുസരിച്ച് രാജ്യത്തെ ആകെയുള്ള ഓഹരി വിപണി നിക്ഷേപകര്‍ 13 കോടിയാണ്. ഇവരില്‍ 40 ശതമാനം 30 വയസിന് താഴെയുള്ളവരാണെന്ന് ആനന്ദ് രതി വെല്‍ത്ത് ജോയിന്റ് സിഇഒ ഫെറോസ് അസീസ് വ്യക്തമാക്കുന്നു.

അഞ്ച് വര്‍ഷത്തിനിടെ നിക്ഷേപകരുടെ ശരാശരി പ്രായം 38ല്‍ നിന്ന് 32 ആയി കുറഞ്ഞു. ആദ്യമായി നിക്ഷേപിക്കുന്നവരുടെ ശരാശരി പ്രായം ഏകദേശം 27 ആണ്.

ഓഗസ്റ്റില്‍ എസ്‌ഐപി വഴിയുള്ള പ്രതിമാസ നിക്ഷേപം 32,297 കോടിയായി, ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്. ദിവസേന 50 രൂപ മുതലുള്ള ഡെയ്ലി എസ്‌ഐപിയും ജനപ്രിയമായി. PhonePe Mutual Fundsന്റെ കണക്കനുസരിച്ച് ഡെയ്ലി എസ്‌ഐപി നിക്ഷേപകരില്‍ 58 ശതമാനം 18-29 പ്രായക്കാരാണ്. 77 ശതമാനവും ചെറുനഗരങ്ങളില്‍ നിന്നാണ്. ഡിസംബര്‍ 2025ല്‍ ആരംഭിച്ച ഈ സൗകര്യത്തിലേക്ക് അഞ്ച് ലക്ഷത്തിലേറെ നിക്ഷേപകര്‍ എത്തി.

എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിന്റെ കണക്കില്‍ 30 വയസില്‍ താഴെയുള്ളവരുടെ വിഹിതം 2019 മാര്‍ച്ചിലെ 22.6 ശതമാനത്തില്‍ നിന്ന് 2026 ഫെബ്രുവരിയില്‍ 38.4 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ വിവരങ്ങളുടെ ഉറവിടമാണ് ആശങ്ക.

സര്‍വേയില്‍ പങ്കെടുത്ത നിക്ഷേപകരില്‍ 56 ശതമാനം ഫിന്‍ഫ്‌ളൂവന്‍സര്‍മാരെ ആശ്രയിക്കുന്നുവെന്നും 62 ശതമാനം അവരുടെ ചില ശുപാര്‍ശകള്‍ക്കനുസരിച്ച് നിക്ഷേപിക്കുന്നുവെന്നും ഫെറോസ് അസീസ് ഡെക്കാന്‍ ക്രോണിക്കിളില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍ പലരും 'എളുപ്പവഴി' തേടി ഓഹരി വിപണിയിലെ പരീക്ഷണത്തിലേക്ക് എത്തുകയാണ്.

SCROLL FOR NEXT