Banking, Finance & Insurance

പി എന്‍ ബി ഇടപാടുകാര്‍ക്ക് ജിയോജിത് ത്രീ ഇന്‍ വണ്‍ അക്കൗണ്ട് സൗകര്യം ഒരുക്കുന്നു

പി എന്‍ ബിയില്‍ സേവിംഗ്‌സ് അക്കൗ ണ്ടുള്ള ആര്‍ക്കും ഒരു പിഎന്‍ബി ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിംഗ് അക്കൗണ്ടും ലഭിക്കും

Dhanam News Desk

ത്രീ ഇന്‍ വണ്‍ അക്കൗണ്ട് സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പിഎന്‍ബി) ധാരണയിലെത്തി. ഇതനുസരിച്ച് പി എന്‍ ബിയില്‍ സേവിംഗ്‌സ് അക്കൗണ്ടുള്ള ആര്‍ക്കും ഒരു പി എന്‍ ബി ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിംഗ് അക്കൗണ്ടും ലഭ്യമാവും.

പി എന്‍ ബി ഇടപാടുകാര്‍ക്ക് നിക്ഷേപ ആവശ്യങ്ങള്‍ക്കായി പെയ്‌മെന്റ് ഗേറ്റ്‌വേയിലൂടെ അനായാസം പണം കൈമാറുന്നതിന് ഈ ത്രീ ഇന്‍ വണ്‍ അക്കൗണ്ട് സൗകര്യപ്രദമാണ്.

നിക്ഷേപങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും ഒറ്റ അക്കൗണ്ടിലൂടെ അവയെല്ലാം കൈകാര്യം ചെയ്യാനും ഈ സൗകര്യം നിക്ഷേപകര്‍ക്ക് സഹായകമാണെന്ന് ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര് സതീഷ് മേനോന്‍ പറഞ്ഞു. പി എന്‍ ബി ഇടപാടുകാര്‍ക്ക് വളരെയെളുപ്പം ഓണ്‍ലൈനായി ജിയോജിത് ട്രേഡിംഗ് അക്കൗണ്ട് തുറക്കാനും ഇക്വിറ്റിയിലും, ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കപ്പെട്ട ഓഹരി ബാസ്‌കറ്റുകളടങ്ങിയ ജിയോജിതിന്റെ സ്മാര്‍ട്ട്‌ഫോളിയോ പ്രൊഡക്റ്റുകളിലും ഓണ്‍ലൈനായിത്തന്നെ നിക്ഷേപിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT