Banking, Finance & Insurance

കേരള ബാങ്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഫണ്ട് നിക്ഷേപിക്കാം; ധനവകുപ്പ് ഉത്തരവായി

Dhanam News Desk

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി.

പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ ആവിഷ്‌കൃതവുമായ ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ തനത്  ഫണ്ടുകള്‍ കേരള ബാങ്കിലും നിക്ഷേപിക്കാനാണ് 2020 ജൂലൈ 14 ലെ 40/2020  സര്‍ക്കുലറിലൂടെ ധനവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കേരള ബാങ്കിനും ഗുണപരമായ തീരുമാനമാണിത്. നിലവില്‍ സംസ്ഥാനത്തെ മുന്‍നിര ബാങ്കാണ് കേരള ബാങ്ക്. ഈ ബാങ്കിംങ് ശൃംഖലയെ ഒന്നാമതാക്കാനുള്ള നടപടികളാണ് മുന്നേറുന്നത്.

സര്‍ക്കാര്‍ സാമ്പത്തിക ഇടപാടുകളുടെ വലിയ ഭാഗം കേരള ബാങ്കുവഴിയാക്കുക എന്നത് സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണ്. നാടിന്റെ സമ്പത്ത് നാടിന്റെ വികസനത്തിനും നേട്ടത്തിനും വിനിയോഗിക്കപ്പെടുമെന്ന് ഉറപ്പാക്കാനും കേരള ബാങ്ക് വഴി സാധിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT