Image courtesy: canva/HDFC Bank/ ICICI Bank 
Banking, Finance & Insurance

സ്ഥിരനിക്ഷേപ പലിശ കൂട്ടി എച്ച്.ഡി.എഫ്.സിയും ഐ.സി.ഐ.സി.ഐയും; നിരക്കുകള്‍ ഇങ്ങനെ

പല വന്‍കിട ബാങ്കുകളും ഫെബ്രുവരിയില്‍ സ്ഥിര നിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചു

Dhanam News Desk

എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുള്‍പ്പെടെ പല വന്‍കിട ബാങ്കുകളും ഫെബ്രുവരിയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്ക് പരിഷ്‌കരിച്ചു.

ഐ.സി.ഐ.സി.ഐ ബാങ്ക്

ഐ.സി.ഐ.സി.ഐ ബാങ്ക് വെബ്സൈറ്റ് അനുസരിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് 7.75 ശതമാനമാണ്. മറ്റുള്ള വ്യക്തികള്‍ക്ക് ഉയര്‍ന്ന പലിശ നിരക്ക് 7.2 ശതമാനവുമാണ്. ഈ നിരക്കുകള്‍ ഫെബ്രുവരി 9 മുതല്‍ പ്രാബല്യത്തില്‍ വന്നു. നേരത്തെ 2023 ഒക്ടോബര്‍ 16ന് ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ബാങ്ക് പരിഷ്‌കരിച്ചിരുന്നു.

വിവിധ സ്ഥിരനിക്ഷേപ കാലാവധിയും പലിശ നിരക്കും

എച്ച്.ഡി.എഫ്.സി ബാങ്ക്

എച്ച്.ഡി.എഫ്.സി ബാങ്ക് 2 കോടി രൂപയില്‍ താഴെയുള്ള ചില നിശ്ചിത കാലാവധികളിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് (ബി.പി.എസ്) വരെ വര്‍ധിപ്പിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് വെബ്സൈറ്റ് പ്രകാരം ഫെബ്രുവരി 9 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. നിലവില്‍ എച്ച്.ഡി.എഫ്.സി ബാങ്ക് 3 ശതമാനം മുതല്‍ 7.25 ശതമാനം വരെ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് എല്ലാ കാലാവധികളിലും 0.50 ശതമാനം അധിക പലിശ നിരക്കിന് അര്‍ഹതയുണ്ട്.

വിവിധ സ്ഥിരനിക്ഷേപ കാലാവധിയും പലിശ നിരക്കും

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT