അടുത്തിടെ കേരളത്തിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നിന്ന് ഒരു രോഗിയുടേതായി വന്ന വീഡിയോ വലിയതോതില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരുന്നിട്ടും പരിരക്ഷ ലഭിച്ചില്ലെന്നായിരുന്നു പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ചികിത്സയ്ക്കായി പ്രവേശിക്കപ്പെടുന്നവരുടെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്ന പരാതിയാണിത്.
ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഉള്ളതുകൊണ്ടുമാത്രം ബില്ലില്‍ ഇളവ് ലഭിക്കണമെന്നില്ല. പോളിസിയിലെ നിബന്ധനകള്‍, കാത്തിരിപ്പുകാലം, മുന്‍കാല രോഗവിവരങ്ങള്‍, ആശുപത്രിവാസത്തിന്റെ ആവശ്യകത, മുറിവാടക പരിധി തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം പരിശോധിക്കുന്നത്.
അതേസമയം, ക്ലെയിം നിരസിച്ചതു കൊണ്ട് തീരുമാനം അന്തിമമാണെന്ന് കരുതേണ്ടതില്ല. കൃത്യമായ രേഖകളോടെ പുനഃപരിശോധന ആവശ്യപ്പെടാനും പരാതി നല്‍കാനും പോളിസിയുടമയ്ക്ക് അവകാശമുണ്ട്.
രോഗവിവരങ്ങള്‍ മറച്ചുവയ്ക്കുന്നത്: പോളിസി എടുക്കുമ്പോള്‍ പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, പഴയ ശസ്ത്രക്രിയകള്‍, തുടര്‍ച്ചയായി കഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കുന്നത് ക്ലെയിം നിരസിക്കപ്പെടാന്‍ കാരണമാകാം.
കാത്തിരിപ്പു കാലത്തിനുള്ളിലെ ചികിത്സ: ചില രോഗങ്ങള്‍ക്കും നിലവിലുള്ള അസുഖങ്ങള്‍ക്കും രണ്ടോ മൂന്നോ വര്‍ഷത്തെ കാത്തിരിപ്പുകാലം പോളിസിയില്‍ ഉണ്ടായിരിക്കാം. ഇക്കാര്യം പോളിസി എടുക്കുന്ന സമയത്തു തന്നെ ഉറപ്പുവരുത്തണം.
പോളിസിയില്‍ ഉള്‍പ്പെടാത്ത ചികിത്സ: സൗന്ദര്യവര്‍ധക ചികിത്സ, പോളിസിയില്‍ വ്യക്തമായി ഒഴിവാക്കിയ ചികിത്സകള്‍ എന്നിവയ്ക്ക് കവറേജ് ലഭിക്കണമെന്നില്ല.
രേഖകളിലെ അവ്യക്തത: ഡോക്ടറുടെ കുറിപ്പ്, പരിശോധനാ റിപ്പോര്‍ട്ട്, ഡിസ്ചാര്‍ജ് സമ്മറി, ആശുപത്രി ബില്‍, പണമടച്ച രസീത് തുടങ്ങിയവ അപൂര്‍ണമാകുന്നതോ അവ്യക്തമാകുന്നതോ ക്ലെയിം പാസാകുന്നതിനെ ബാധിക്കും.
മുറിവാടക പരിധി: പോളിസിയിലെ റൂം റെന്റ് പരിധിയേക്കാള്‍ ഉയര്‍ന്ന മുറി എടുത്താല്‍ മുറിവാടക മാത്രമല്ല, ചികിത്സാച്ചെലവിന്റെ ഒരു ഭാഗവും ആനുപാതികമായി കുറയ്ക്കുന്ന വ്യവസ്ഥ ചില പോളിസികളിലുണ്ട്.
ആദ്യം തന്നെ നിങ്ങളുടെ പോളിസി നിബന്ധനകള്‍ കൃത്യമായി പരിശോധിക്കുക. എന്തൊക്കെ ചികിത്സകള്‍ക്ക് പരിരക്ഷയുണ്ട്, കാത്തിരിപ്പുകാലം, മുറിവാടക പരിധി തുടങ്ങിയവ ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. രോഗനിര്‍ണയം, ചികിത്സ, ചെലവ് എന്നിവ വ്യക്തമാക്കുന്ന ഡോക്ടറുടെ വിശദമായ രേഖയും ആശുപത്രിയുടെ ചെലവ് കണക്കും വാങ്ങണം.
ആദ്യം ഇന്‍ഷുറന്‍സ് കമ്പനിയില്‍നിന്ന് നിരസിച്ചതിന്റെ കൃത്യമായ കാരണവും ബന്ധപ്പെട്ട പോളിസി വ്യവസ്ഥയും നല്കാന്‍ ആവശ്യപ്പെടുക. പിന്നീട് ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഡെസ്‌ക്, ചികിത്സിച്ച ഡോക്ടര്‍, ഇന്‍ഷുററുടെ grievance officer എന്നിവരുമായി ബന്ധപ്പെട്ട് പുനഃപരിശോധനയ്ക്ക് അപേക്ഷിക്കുക.
പല ക്ലെയിമുകളും ഇത്തരത്തില്‍ വീണ്ടും പരിഗണിക്കപ്പെട്ടിട്ടുണ്ട്. പരിഹാരമില്ലെങ്കില്‍ ഇന്‍ഷുറന്‍സ് ഒംബുഡ്‌സ്മാനെ സമീപിക്കാം. പരാതി നല്‍കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ്, പോളിസി, നിരസിക്കല്‍ കത്ത്, തിരിച്ചറിയല്‍ രേഖ, ചികിത്സാ രേഖകള്‍ എന്നിവ ആവശ്യമാണ്. ഓണ്‍ലൈനായും പരാതി നല്‍കാം.
മഴ കനത്തതോടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണവും വര്‍ധിച്ചു. ഒട്ടുമിക്ക ജില്ലകളിലും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എന്‍1 രോഗബാധിതരുടെ സംഖ്യയും വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം എച്ച്1എന്‍1 രോഗബാധിതര്‍ എറണാകുളത്താണ്. ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ചികിത്സ തേടിയവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യക്തി ശുചിത്വമടക്കം പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു.
ഡെങ്കിപ്പനി: ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന.
എലിപ്പനി: ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന.
മഞ്ഞപ്പിത്തം: ചര്‍മത്തിനും കണ്ണുകള്‍ക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം എന്നിവ രോഗലക്ഷണങ്ങളാണ്.
കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലസ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന്‍ നടത്തുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
പഴങ്ങളും പച്ചക്കറികളും ശുദ്ധ ജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
തുറന്നു വച്ചിരിക്കുന്നതോ പഴകിയതോ ആയ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്.
വീടിന് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍ നിന്ന് മാത്രം കഴിക്കുക.
മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം നടത്തുക.
മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, ജലശുചിത്വം എന്നിവ പാലിക്കുക.
കൊതുക് വരളാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine