അധികം റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തവർക്കും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്കും കൈകാര്യം ചെയ്യാനുള്ള എളുപ്പവും ഭാവി വരുമാനം മനസ്സിലാക്കിയിരിക്കാമെന്ന മെച്ചവും ഒക്കെയുള്ളതിനാൽ ഇന്നും രാജ്യത്തെ ജനപ്രീതിയാർജിച്ച നിക്ഷേപ മാർഗങ്ങളിലൊന്നാണ് ബാങ്ക് സ്ഥിരനിക്ഷേപ പദ്ധതികൾ അഥവാ ബാങ്ക് എഫ്.ഡി സ്കീമുകൾ.
പലിശ നിരക്കുകൾ മാറിമറിയുന്ന ഈ സാഹചര്യത്തിൽ, സ്ഥിരനിക്ഷേപം തേടുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനുകൾ കണ്ടെത്തേണ്ടത് പ്രധാനമാണ്. വിവിധ ബാങ്കുകൾ നിലവിൽ ആകർഷകമായ എഫ്.ഡി നിരക്കുകൾ നിക്ഷേപകർക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള അധിക പലിശയും കാലാവധി അനുസരിച്ചുള്ള വ്യത്യാസങ്ങളും പരിഗണിച്ച് ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ ഏതൊക്കെയാണെന്ന് അറിയാം.
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്: 8.60% (36 മാസവും ഒരു ദിവസവും)
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.60% (5 വർഷം)
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: 8.50% (1 വർഷവും 4 മാസവും 15 ദിവസവും)
ഉദ്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.50% (1 വർഷവും 10 മാസവും)
ജന സ്മോൾ ഫിനാൻസ് ബാങ്ക്: 8.30% (3 വർഷം)
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്: 8.25% (2 വർഷം)
എയു സ്മോൾ ഫിനാൻസ് ബാങ്ക്: 7.90% (2 വർഷവും 9 മാസവും)
യെസ് ബാങ്ക്: 7.75% (18 മാസം 1 ദിവസം മുതൽ 24 മാസത്തിന് താഴെ)
ഐസിഐസിഐ ബാങ്ക്: 7.20% (3 വർഷവും 1 ദിവസവും മുതൽ 5 വർഷം വരെ)
ബാങ്ക് ഓഫ് ബറോഡ: 7.25% (555 ദിവസം)
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.25% (5 വർഷം)
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്: 8.10% (36 മാസം 1 ദിവസവും)
ഉദ്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.10% (1 വർഷം 10 മാസവും)
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: 8.00% (3 വർഷം 1 ദിവസവും)
ജന സ്മോൾ ഫിനാൻസ് ബാങ്ക്: 8.00% (3 വർഷം)
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്: 8.00% (1 വർഷം 4 മാസം 15 ദിവസവും)
ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്: 8.00% (2 വർഷം)
ഡിസിബി ബാങ്ക്: 7.75% (1 വർഷം 6 മാസവും)
ബന്ധൻ ബാങ്ക്: 7.45% (2 വർഷം മുതൽ 3 വർഷത്തിന് താഴെ)
യെസ് ബാങ്ക്: 7.25% (18 മാസം 1 ദിവസം മുതൽ 24 മാസത്തിന് താഴെ)
ഇൻഡസിൻഡ് ബാങ്ക്: 7.25% (2 വർഷം)
സിറ്റി യൂണിയൻ ബാങ്ക്: 7.25% (555 ദിവസം)
ആർബിഎൽ ബാങ്ക്: 7.00% (1 വർഷം 6 മാസം)
പഞ്ചാബ് & സിന്ധ് ബാങ്ക്: 6.90% (500 ദിവസം)
പഞ്ചാബ് നാഷണൽ ബാങ്ക്: 6.80% (680 ദിവസം)
ഇന്ത്യൻ ബാങ്ക്: 6.80% (555 ദിവസം)
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: 6.75% (444 ദിവസം)
ബാങ്ക് ഓഫ് ബറോഡ: 6.75% (555 ദിവസം)
ബാങ്ക് ഓഫ് ഇന്ത്യ: 6.70% (3 വർഷം)
ബാങ്കിൽ സ്ഥിരനിക്ഷേപം (എഫ്.ഡി) നടത്തുന്നതിന് മുമ്പ്, പരസ്യങ്ങളിൽ അവകാശപ്പെടുന്ന ഏറ്റവും ഉയർന്ന പലിശ നിരക്കുള്ള ബാങ്കിനെ മാത്രമായി പരിഗണിക്കാതെ, മറ്റ് ബാങ്കുകളിലെയും കാലാവധികളിലെയും പലിശ നിരക്കുകൾ കൂടി താരതമ്യം ചെയ്യണം. മുതിർന്ന പൗരന്മാർക്ക് നൽകുന്ന അധിക പലിശ നിരക്ക്, കാലാവധി തീരുന്നതിന് മുന്നെയുള്ള പിൻവലിക്കൽ വ്യവസ്ഥകൾ, നിക്ഷേപ കാലാവധി എന്നിവയും പരിഗണിക്കണം.
എഫ്.ഡി പലിശ, നിക്ഷേപകന് ബാധകമായ ആദായ നികുതി സ്ലാബ് അനുസരിച്ചുള്ള നികുതി ബാധ്യതയ്ക്ക് കൂടി വിധേയമാണെന്നും ഓർക്കുക. അതിനാൽ, നികുതിക്ക് ശേഷം ലഭിക്കുന്ന യഥാർത്ഥ ആദായം, പരസ്യത്തിൽ പറയുന്ന പലിശ നിരക്കിനേക്കാൾ കുറവായിരിക്കാം.
(അറിയിപ്പ്: നവംബർ 9-ന് ബാങ്കുകളുടെ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയ്യാറാക്കിയിട്ടുള്ളത്.)
A comparison of November 2026 bank fixed deposit rates across small finance, private and public sector banks, including the highest rates for regular and senior citizen depositors.
Read DhanamOnline in English
Subscribe to Dhanam Magazine