Banking, Finance & Insurance

നിഷ്‌ക്രിയ എന്‍ആര്‍ഐ അക്കൗണ്ട് സജീവമാക്കാം

നിഷ്‌ക്രിയമായ അക്കൗണ്ട് സജീവമാക്കുന്നതിനുള്ള പ്രക്രിയ ഓരോ ബാങ്കിലും വ്യത്യസ്തമാണ്

Dhanam News Desk

ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ട് ദീര്‍ഘകാലത്തേക്ക് നിങ്ങള്‍ അവ ഉപയോഗിച്ചിട്ടില്ലേ? അങ്ങനെയെങ്കില്‍ നിങ്ങളുടെ അത്തരം അക്കൗണ്ടിനെ ബാങ്ക് നിര്‍ജ്ജീവമാക്കും. അത്തരം അക്കൗണ്ടുകളെ പ്രവര്‍ത്തനരഹിതമായതോ (Dormant) നിഷ്‌ക്രിയമായതോ (Inactive) ആയി ബാങ്കുകള്‍ കണക്കാക്കുന്നു.

ഒരു വര്‍ഷത്തില്‍  കൂടുതല്‍ നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ട് വഴി നിങ്ങള്‍ ഇടപാടുകളൊന്നും നടത്തുന്നില്ലെങ്കില്‍, അക്കൗണ്ട് 'പ്രവര്‍ത്തനരഹിതം' എന്ന് തീരുമാനിക്കും. 24 മാസത്തില്‍ കൂടുതല്‍ ഇടപാടുകളൊന്നും നടത്തുന്നില്ലെങ്കില്‍ ഈ അക്കൗണ്ട് 'നിഷ്‌ക്രിയം'. പ്രവര്‍ത്തനരഹിതമായ അല്ലെങ്കില്‍ നിഷ്‌ക്രിയമായ അക്കൗണ്ട് സജീവമാക്കുന്നതിനുള്ള പ്രക്രിയ ഓരോ ബാങ്കിലും വ്യത്യസ്തമാണ്.

എസ്ബിഐ ബാങ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പ്രവാസി ഉപഭോക്താവിന് പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ സഹിതം ഒരു റീ-കെവൈസി ലെറ്ററും ഒരു രൂപ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് ചെയ്യാനുള്ള സമ്മതപത്രം ബ്രാഞ്ചില്‍ സമര്‍പ്പിക്കണം.  ഉപഭോക്താവിന് അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റും ആശ്രയിക്കാം.

ഐസിഐസിഐ ബാങ്ക്

പ്രവര്‍ത്തനരഹിതമായ അക്കൗണ്ട് സജീവമാക്കാന്‍ ഒരു ചെക്ക് അല്ലെങ്കില്‍ എടിഎം വഴി നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുകയോ അതിലേക്ക് നിക്ഷേപിക്കുകയോ ചെയ്യുക. ഈ അക്കൗണ്ടില്‍ നിന്ന് ബില്ലുകള്‍ അടച്ചുകൊണ്ടും അവ സജീവമാക്കാം. നിഷ്‌ക്രിയ അക്കൗണ്ട് സജീവമാക്കുന്നതിന് ഐസിഐസിഐ ബാങ്ക് പ്രവാസി ഉപഭോക്താക്കള്‍ക്ക് www.icicibank.com എന്ന വെബ്‌സൈറ്റ് ഉപയോഗിക്കാം. കൂടാതെ ബാങ്കിന്റെ മുംബൈയിലെ വിലാസത്തില്‍ അഭ്യര്‍ത്ഥന അയയ്ക്കാം. മാത്രമല്ല +91 40 23128925 എന്ന നമ്പറില്‍ ബാങ്കിനെ വിളിച്ചും ഇത് പ്രവര്‍ത്തനക്ഷമമാക്കാം.

കൊട്ടക് മഹീന്ദ്ര ബാങ്ക്

കൊട്ടക് മഹീന്ദ്ര ബാങ്ക് വെബ്സൈറ്റ് പ്രകാരം ഒരു പ്രവാസിക്ക് ബാങ്ക് രേഖകളില്‍ നല്‍കിയിരിക്കുന്ന നിങ്ങളുടെ ഇമെയില്‍ വിലാസത്തില്‍ നിന്ന് nriservices@kotak.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ അയച്ചുകൊണ്ട് പ്രവര്‍ത്തനരഹിതമായ എന്‍ആര്‍ഇ അക്കൗണ്ട് സജീവമാക്കാം. മെയിലില്‍ നിങ്ങളുടെ തിരിച്ചറിയല്‍ രേഖ, ഒപ്പ്, വിലാസത്തിന്റെ തെളിവ് എന്നിവയ്ക്കൊപ്പം ഒരു നിഷ്‌ക്രിയം എന്ന്ത് നീക്കം ചെയ്യാനുള്ള അഭ്യര്‍ത്ഥനയും ചേര്‍ക്കണം. ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT