Banking, Finance & Insurance

എസ്ബിഐ അക്കൗണ്ടിന്റെ ബ്രാഞ്ച് മാറാന്‍ ബാങ്കില്‍ പോകേണ്ട, ഓണ്‍ലൈനായി ചെയ്യാം

ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗിച്ച്, ഏതാനും ക്ലിക്കുകൾ കൊണ്ട് തന്നെ ബ്രാഞ്ച് മാറുന്നതെങ്ങനെയെന്ന് മനസ്സിലാക്കാം

Dhanam News Desk

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) യോനോ ആപ്പ് (Yono App)വഴിയും വെബ്‌സൈറ്റ് വഴിയും നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ചില സാഹചര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ബ്രാഞ്ച് മാറേണ്ടതായി വരും. എന്നാല്‍ അതിനായി ബ്രാഞ്ച് സന്ദര്‍ശിച്ച് അപേക്ഷ നല്‍കേണ്ടിവരാറാണ് പതിവ്. എസ്.ബി.ഐ  ഉപയോക്താക്കള്‍ക്കായി ബ്രാഞ്ച് മാറുന്നതിനും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ്.

എസ്ബിഐ ബാങ്ക് അക്കൗണ്ട് ഒരു ശാഖയില്‍ നിന്ന് മറ്റൊരു ശാഖയിലേക്ക് ഓണ്‍ലൈനായി മാറ്റുന്നതെങ്ങനെയെന്ന് നോക്കാം.

1. എസ്.ബി.ഐ വെബ്‌സൈറ്റായ onlinesbi.com ലോഗിന്‍ ചെയ്യുക.

2. 'പേഴ്‌സണല്‍ ബാങ്കിംഗ്' ഓപ്ഷന്‍ എടുക്കുക

3. യൂസര്‍ നെയിമും പാസ്വേഡും നല്‍കി കയറുക

4. തുടര്‍ന്ന് ഇ-സര്‍വീസ് ടാബ് ക്ലിക്ക് ചെയ്യുക.

5. ട്രാന്‍സ്ഫര്‍ സേവിംഗ്‌സ് അക്കൗണ്ട് എന്നത് തെരഞ്ഞെടുക്കുക

6. ട്രാന്‍സ്ഫര്‍ ചെയ്യേണ്ട നിങ്ങളുടെ അക്കൗണ്ട് സെലക്റ്റ് ചെയ്യുക

7.അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്രാഞ്ചിന്റെ IFSC കോഡ് സെലക്റ്റ് ചെയ്യുക

8. ഉറപ്പു നല്‍കാന്‍ 'കണ്‍ഫേം' ബട്ടണ്‍ ക്ലിക്ക് ചെയ്യുക

9. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ഒടിപി ലഭിക്കുന്നതായിരിക്കും. ഇത് നല്‍കുക

കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടും. യോനോ ആപ്പ് അല്ലെങ്കില്‍ യോനോ ലൈറ്റ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ നിങ്ങളുടെ ബ്രാഞ്ച് മാറ്റാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT