Image courtesy: Canva
Banking, Finance & Insurance

മികച്ച ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എങ്ങനെ കണ്ടെത്താം?

കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചുള്ള നല്ല ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കണ്ടെത്താം

Dr. Sanesh Cholakkad

കുടുംബത്തിലെ ആര്‍ക്കെങ്കിലും അസുഖം വരുമ്പോള്‍ ഉപകാരപ്പെടുന്ന പോളിസികളാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടതാണ്.

* ഉയര്‍ന്ന ക്ലെയിം സെറ്റ്ല്‍മെന്റ് റേഷ്യോയും മികച്ച സേവനം ഒരുക്കുകയും ചെയ്യുന്ന, നല്ല ഉപഭോക്തൃ അഭിപ്രായമുള്ള ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയെയാണ് പരിഗണിക്കേണ്ടത്.

* ഏറ്റവും നേരത്തെ കുടുംബാംഗങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുക. കാരണം അസുഖങ്ങള്‍ ആര്‍ക്കാണ്, എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ കഴിയില്ല.

* വ്യത്യസ്തമായ പോളിസികളുടെ പ്രീമിയവും കവറേജും താരതമ്യം ചെയ്യുക. കവറേജ് കൂടുന്തോറും പ്രീമിയം ഉയര്‍ന്നിരിക്കും.

* ഏതൊക്കെ തരത്തിലുള്ള ആശുപത്രി ചെലവുകള്‍ പോളിസി കവര്‍ ചെയ്യില്ലെന്ന് കൃത്യമായി മനസിലാക്കുക.

* നിലവില്‍ ഏതെങ്കിലും അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത്തരം അസുഖത്തിന് ഒരു നിശ്ചിത കാലം വരെ ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം അനുവദിക്കില്ല. ഈ കാലയളവിനെ 'വെയ്റ്റിംഗ് പിരീഡ്' എന്നാണ് പറയുക. ഓരോ പോളിസിയിലും ഈ കാലയളവ് വ്യത്യസ്തമായിരിക്കും.

* ആശുപത്രിയില്‍ കിടത്തിച്ചികിത്സ ആവശ്യമായി വരുമ്പോള്‍ മുറി വാടക സംബന്ധമായ നിബന്ധനകള്‍ ഉണ്ടോയെന്ന് അന്വേഷിക്കുക.

*പോളിസി എടുക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനിക്ക് എത്ര നെറ്റ്‌വര്‍ക്ക് ഹോസ്പിറ്റല്‍ ഉണ്ടെന്ന് അന്വേഷിക്കുക. നെറ്റ്‌വര്‍ക്ക് ആശുപത്രികളില്‍ പണം മുന്‍കൂട്ടി അടച്ചു റീഇമ്പേഴ്‌സ് ചെയ്യേണ്ടി വരില്ല.

* കോ- പേയ്മെന്റ് (Co-Payment) സംബന്ധമായ നിബന്ധനകള്‍ ശ്രദ്ധിക്കുക. ആകെ വരുന്ന ആശുപത്രി ചെലവുകളില്‍ നിശ്ചിത ശതമാനം പോളിസി ഹോള്‍ഡര്‍ തന്നെ വഹിക്കുന്നതിനെയാണ് കോ-പേയ്മെന്റ് എന്ന് പറയുന്നത്.

* പോളിസി ജീവിത കാലയളവ് മുഴുവന്‍ പുതുക്കുന്നതിന് അവസരമുള്ള പോളിസി പരിഗണിക്കുക. പോളിസി പുതുക്കുന്നതിന് പ്രയാസങ്ങളുണ്ടെങ്കില്‍ അത്തരം പോളിസി പരിഗണിക്കാതിരിക്കുന്നതാണ് നല്ലത്.

* പോളിസി കാലയളവില്‍ ക്ലെയിം ചെയ്യുന്നില്ല എങ്കില്‍ 'No Claim Bonus' ഉയര്‍ന്ന അളവില്‍ തരുന്ന പോളിസികള്‍ പരിഗണിക്കാവുന്നതാണ്.

(Originally published in Dhanam Magazine 1 March 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT