പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (NBFC) ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ പുതിയ കോര്‍പറേറ്റ് ഓഫീസ് അനക്‌സ് കൊച്ചിയില്‍ തുറന്നു. വ്യവസായവകുപ്പ് മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, ഉമ തോമസ് എം.എല്‍.എ, ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍, ഹോള്‍-ടൈം ഡയറക്ടറും സി.ഇ.ഒയുമായ ഉമ അനില്‍കുമാര്‍, ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, രാഷ്ട്രീയ-ബിസിനസ് രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മുപ്പത് വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന് ഇന്ന് 35 ലക്ഷത്തിലധികം ഉപയോക്താക്കളും മുന്നൂറിലധികം ബ്രാഞ്ചുകളുമുണ്ട്. കൊച്ചിയിലെ കോര്‍പ്പറേറ്റ് ഓഫീസ് അനക്‌സ് തുറന്നതോടെ കൂടുതല്‍ പേരിലേക്ക് വിശ്വാസയോഗ്യവും സമയബന്ധിതവുമായ സാമ്പത്തിക സേവനങ്ങള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദേശീയ വ്യവസായ വികസന കൗണ്‍സില്‍ കമ്മിറ്റിയുടെ (NIDCC) നാഷണല്‍ ലെന്‍ഡിംഗ് പാര്‍ട്ട്ണറായി അടുത്തിടെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെ തിരഞ്ഞെടുത്തിരുന്നു. ഇത് കമ്പനിയുടെ വിശ്വാസ്യതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ബ്രാന്‍ഡിന്റെ പങ്ക് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒന്നാണെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് അറിയിച്ചു. നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതമായ സാമ്പത്തിക സേവനങ്ങളിലൂടെ വ്യക്തികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിലാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ശ്രദ്ധിച്ചിരിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine