ICL Fincorp  iclfincorp.com
Banking, Finance & Insurance

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിന്റെ ബ്രാഞ്ചുകള്‍ കൊല്‍ക്കത്തയിലും; ഈ വര്‍ഷം 200 ബ്രാഞ്ചുകള്‍ കൂടി; ഇന്ത്യയൊട്ടാകെ സേവനമെത്തിക്കാന്‍ കേരള കമ്പനി

ഒമ്പത് സംസ്ഥാനങ്ങളിലായി 300 ബ്രാഞ്ചുകള്‍; ബീഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ തുറക്കും.

Dhanam News Desk

കേരളത്തിലെ പ്രമുഖ എന്‍.ബി.എഫ്.സിയായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് രാജ്യമാകെ സേവനം വിപുലീകരിക്കുന്നു. വെസ്റ്റ് ബംഗാളില്‍ 50 പുതിയ ബ്രാഞ്ചുകള്‍ തുറക്കും. ഇതില്‍ 10 എണ്ണം കൊല്‍ക്കത്തയിലാണ്. തെക്കേ ഇന്ത്യയില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് സേവനം വിപുലീകരിക്കുമെന്ന് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി.അനില്‍കുമാര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.

ഈ വര്‍ഷം 200 ബ്രാഞ്ചുകള്‍ കൂടി

നിലവില്‍ ഒമ്പത് സംസ്ഥാനങ്ങളിലായി 300 ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്. ഈ വര്‍ഷം 200 ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് കെ.ജി.അനില്‍കുമാര്‍ പറഞ്ഞു. ബംഗാളിന് പുറമെ ബീഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഗോവ, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും ബ്രാഞ്ചുകള്‍ തുറക്കും.

1,000 കോടി സമാഹരിക്കും

ഈ വര്‍ഷം കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളിലൂടെ 1,000 കോടി രൂപ സമാഹരിക്കാന്‍ പദ്ധതിയുള്ളതാണ് ചെയര്‍മാന്‍ വ്യക്തമാക്കി. കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി 950 കോടി രൂപയാണ്. ഇതിന്റെ 98.65 ശതമാനവും ഗോള്‍ഡ് ലോണിലാണ്. വായ്പകളെ വൈവിധ്യ വല്‍ക്കരിക്കാനുള്ള പദ്ധതികളുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്. ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്കുള്ള പദ്ധതികള്‍ തയ്യാറാക്കുന്ന നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡവലപ്മെന്റ് കൗണ്‍സിലിന്റെ വായ്പാ പാര്‍ട്ണറായി കമ്പനി പ്രവര്‍ത്തിക്കുമെന്നും ചെയര്‍മാന്‍ അനില്‍കുമാര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT