image:@ pr 
Banking, Finance & Insurance

ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ഇനി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട്

കമ്പനി നല്‍കുന്ന നിക്ഷേപ സേവനങ്ങളും നടപടിക്രമങ്ങളും മാറ്റമില്ലാതെ തന്നെ തുടരും

Dhanam News Desk

അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഐഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് ഇനി ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് എന്ന പേരിലറിയപ്പെടും. ഇതോടെ കമ്പനി നല്‍കുന്ന നിക്ഷേപ പദ്ധതികളുടെ പേരുകളില്‍ ഐഡിഎഫ്സിക്ക് പകരം ഇനി മുതല്‍ ബന്ധന്‍ എന്ന് ചേര്‍ക്കും.

മാറ്റമില്ലാതെ തുടരും

പേരില്‍ മാറ്റമുണ്ടെങ്കിലും കമ്പനി നല്‍കുന്ന നിക്ഷേപ സേവനങ്ങളും നടപടിക്രമങ്ങളും കമ്പനിയുടെ നേതൃത്വനിരയും മാറ്റമില്ലാതെ തന്നെ തുടരും. ഉപഭോക്താക്കള്‍ക്കും തുടര്‍ന്നും ഇവ മാറ്റമില്ലാതെ ലഭ്യമാകും. പലയിടങ്ങളിലും ഐഡിഎഫ്സിയും ബന്ധന്‍ ബാങ്കും അടുത്തടുത്തായാണ് പ്രവര്‍ത്തിക്കുന്നത്.

കൂട്ടായ കരുത്ത്

ബന്ധന്‍ ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ട്. വര്‍ഷങ്ങളായി തങ്ങളുടെ നിക്ഷേപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ശ്രദ്ധ ഈ കൂട്ടായ്മയിലും തുടര്‍ന്നും മാറ്റമില്ലാതെ ലഭിക്കുമെന്ന ഉറപ്പമുണ്ട്. തങ്ങളുടെ കൂട്ടായ കരുത്തിനേയും സ്വീകാര്യതയേയും പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബ്രാന്‍ഡ് ഐഡിന്റിറ്റിയെന്ന് ബന്ധന്‍ മ്യൂച്വല്‍ ഫണ്ട് സിഇഒ വിശാല്‍ കപൂര്‍ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT