നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ബാങ്ക് തട്ടിപ്പ് കേസുകളില്‍ സര്‍വകാല റെക്കോര്‍ഡ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 1.13 ലക്ഷം കോടി രൂപയുടെ തട്ടിപ്പാണ് രാജ്യത്ത് നടന്നത്.
ഇതില്‍ 4412 കേസുകള്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുകയുടേതാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത് 6801 കേസുകളിലായി 71,543 കോടി രൂപയുടെ തട്ടിപ്പുകളാണ്.
2019-20 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ 50 കോടി രൂപയ്ക്ക് മേലെയുള്ള 398 കേസുകളാണ് ഉണ്ടായിട്ടുള്ളത്. ഏകദേശം 1.05 ലക്ഷം കോടി രൂപ വരുമിത്. ഇതില്‍ 21 കേസുകള്‍ ആയിരം കോടിക്ക് മുകളിലുള്ളതാണ്. ഇതിന്റെ മൂല്യം 44,951 കോടി വരും.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും സഹകരണ ബാങ്കുകളിലും നടന്ന തട്ടിപ്പുകളുടെ കൂടി കണക്കെടുക്കാനുള്ള തയാറെടുപ്പിലാണ് ആര്‍ബിഐ. അതു സംബന്ധിച്ച വിവരങ്ങള്‍ കൂടി ലഭ്യമാകുന്നതോടെ തട്ടിപ്പുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള നടപടികള്‍ എളുപ്പമാക്കുമെന്നാണ് കരുതപ്പെടുന്നത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine