കടക്കെണിയിലായ കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി.
കമ്പനികളുടെ സാമ്പത്തിക പ്രതിസന്ധി പരിഹാര നടപടികള്‍ 330 ദിവസത്തിനകം പൂര്‍ത്തിയാക്കുക, നടപടികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കു ബാധകമാക്കുക തുടങ്ങിയ വ്യവസ്ഥകളാണു ബില്ലിലുള്ളത്.
ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയിരുന്നു.കടക്കെണിയിലായ കമ്പനികള്‍ അടച്ചുപൂട്ടുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ബില്‍ അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine