image:@canva 
Banking, Finance & Insurance

രണ്ട് പുതിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അംഗീകാരം നല്‍കി ഐ.ആര്‍.ഡി.എ.ഐ

ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണം 25 ആയി ഉയര്‍ന്നു

Dhanam News Desk

അക്കോ ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ്, ക്രെഡിറ്റ് ആക്സസ് ലൈഫ് ഇന്‍ഷുറന്‍സ് ലിമിറ്റഡ് എന്നീ രണ്ട് പുതിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) അംഗീകാരം നല്‍കി.

എണ്ണം 25 ആയി

ലൈഫ് ഇന്‍ഷുറന്‍സ് ബിസിനസ് ആരംഭിക്കുന്നതിന് ഈ രണ്ട് പുതിയ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതോടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ എണ്ണം 25 ആയി ഉയര്‍ന്നു. ഐ.ആര്‍.ഡി.എ.ഐയുടെ 121-ാമത് യോഗത്തിലാണ് ഇരു കമ്പനികള്‍ക്കും അംഗീകാരം നല്‍കിയത്.

ആകെ മൂന്ന് എണ്ണം

2022 നവംബറില്‍ നടന്ന 120-ാമത് യോഗത്തില്‍ ഒരു പൊതു ഇന്‍ഷുറന്‍സ് കമ്പനിയ്ക്ക് രജിസ്‌ട്രേഷന്‍ അനുവദിച്ചതിന് ശേഷമാണ് ഈ കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആകെ മൂന്ന് പുതിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കാണ് ഐ.ആര്‍.ഡി.എ.ഐ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT