Banking, Finance & Insurance

ചൈനയിലെ ചെറുകിട ബിസിനസുകള്‍ ജാക്ക് മയെ രക്ഷകനായി കാണുന്നത് എന്തുകൊണ്ട്?

Dhanam News Desk

കോവിഡ് ബാധയെ തുടര്‍ന്ന് ചൈനീസ് സമ്പദ് വ്യവസ്ഥ ഉലഞ്ഞപ്പോള്‍ പ്രതിസന്ധിയിലകപ്പെട്ട ചെറു ബിസിനസുകളെ സഹായിക്കാന്‍ ആലിബാബ സഹ സ്ഥാപകന്‍ ജാക്ക് മയുടെ ഓണ്‍ലൈന്‍ ബാങ്ക്. ജാക്ക് മമായുടെ MY bank, 282 ബില്യണ്‍ ഡോളറാണ് ( രണ്ട് ട്രില്യണ്‍ യുവാന്‍) വായ്പ നല്‍കാന്‍ ഒരുങ്ങുന്നത്.

2014ലാണ് ജാക് മാ ബാങ്ക് സ്ഥാപിച്ചത്. ഫെബ്രുവരിയില്‍ ചൈനയില്‍ കോവിഡ് കേസുകള്‍ പാരമ്യത്തിലെത്തിയപ്പോള്‍ വായ്പാ വിതരത്തില്‍ വന്‍തോതില്‍ കുറവ് വരുത്തിയ MY bank, ഇപ്പോള്‍ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്ക് ഉത്തേജനം പകരാനുള്ള വായ്പകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

കോവിഡില്‍ നിന്ന് കരകയറി വരുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥയെ നേര്‍ദിശയിലാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഊര്‍ജ്ജിത ശ്രമങ്ങളുടെ ഭാഗമായാണ് ജാക്ക് മായുടെ ബാങ്ക് ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി വന്‍തുക നീക്കിവെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019 നെ അപേക്ഷിച്ച് വായ്പാ വിതരണത്തില്‍ 18 ശതമാനം വര്‍ധനയാണ് മൈബാക്ക് വരുത്തുന്നത്.

ജാക്ക് മായുടെ ബാങ്ക് സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നത്. ഇപ്പോള്‍ നടത്തുന്ന വായ്പാ വിതരണത്തിലെ തിരിച്ചടവ് ഉറപ്പാക്കാനും വീഴ്ച ഒഴിവാക്കാനുമായി 3000 ത്തോളം ഘടകങ്ങള്‍ വിശകലനം ചെയ്യുന്ന റിസ്‌ക് മാനേജ്‌മെന്റ് സംവിധാനമാണ് മൈബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ഇത് വായ്പാ തിരിച്ചടവിലെ വീഴ്ചാ നിരക്ക് 1.3 ശതമാനത്തില്‍ ഒതുക്കി നിര്‍ത്താനും ഉപകരിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT