Jayakrishnan Sasidharan Geojit
Banking, Finance & Insurance

ജയകൃഷ്ണന്‍ ശശിധരന്‍ ജിയോജിത്തിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടര്‍

ടെക്നോളജി, കണ്‍സള്‍ട്ടിംഗ് മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയ സമ്പത്ത്

Dhanam News Desk

ജിയോജിത്തിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായി ജയകൃഷ്ണന്‍ ശശിധരന്‍ നിയമിതനായി. ടെക്നോളജി, കണ്‍സള്‍ട്ടിംഗ് മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയ സമ്പത്തുള്ള ജയകൃഷ്ണന്‍ അമേരിക്കന്‍ കമ്പനിയായ അഡോബി കണ്‍സള്‍ട്ടിംഗ് ഫോര്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ്സിന്റെ വൈസ് പ്രസിഡന്റും ഏഷ്യാ പസഫിക്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേധാവിയുമായിരുന്നു. അഡോബിക്കു പുറമെ, കേപ്ജെമിനി, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്നീ സ്ഥാപനങ്ങളുടെ നേതൃനിരയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡിജിറ്റല്‍ രംഗത്ത് കരുത്ത്

ജിയോജിത്തിന്റെ ഡിജിറ്റല്‍, എഐ, ഇന്‍ഫര്‍മേഷന്‍ എന്നിവയുടെ നയരൂപീകരണത്തിന്റെയും നടപ്പാക്കലിന്റെയും ചുമതല ജയകൃഷ്ണന്‍ നിര്‍വഹിക്കും. സാങ്കേതികവിദ്യയിലും ഡിജിറ്റല്‍രംഗത്തും ആഴത്തിലുള്ള വൈദഗ്ധ്യവും ആഗോള നേതൃത്വ പരിചയവുമുള്ള ജയകൃഷ്ണനെ ജിയോജിത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ജിയോജിത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി.ജെ.ജോര്‍ജ്ജ് പറഞ്ഞു.

സാമ്പത്തിക രംഗത്തെ പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള ജിയോജിത്തിന്റെ നിരന്തര പരിശ്രമങ്ങള്‍ക്ക് ജയകൃഷ്ണന്റെ നിയമനം പുതിയ ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT